കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊല്ലം കടയ്ക്കല്‍ ജുബേരിയ മന്‍സിലില്‍ ഷാജഹാന് (സുരേഷ്, 51) 24 വര്‍ഷം തടവ്. വിവിധ വകുപ്പുകളിലായാണ് 24 വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്. തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. ഇതോടെ പത്ത് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി.
കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ജോണ്‍സണ്‍ ജോണ്‍ ആണ് ശിക്ഷ പ്രഖ്യാപിത്. 1,09,000 രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
1995 നവംബര്‍ മുതല്‍ 96 ജൂലൈ വരെ വിതുര സ്വദേശിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്തു തട്ടിക്കൊണ്ടു പോയി പലര്‍ക്കായി കാഴ്ചവച്ചെന്നാണ് കേസ്. വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെയുള്ള 24 കേസുകളില്‍ ആദ്യ കേസിലാണു വിധി.
344ാം വകുപ്പ് പ്രകാരം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയി അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, 372-ാം വകുപ്പ് പ്രകാരം മോശമായ കാര്യങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടിയെ കൈമാറുക, അനാശാസ്യ നിരോധന നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമുള്ള കുറ്റം എന്നി പ്രതി ചെയ്തതായി കോടതി കണ്ടെത്തിയത്.