തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ താപനില ഉയരാൻ സാധ്യത ഉള്ളതായി റിപ്പോർട്ട്. ആലപ്പുഴ,കോട്ടയം ജില്ലകളിൽ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില ഉയരും .ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് മുന്നറിയിപ്പ്.
ചൂട് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചു ജാഗ്രത പാലിക്കണം.രാവിലെ 11 മുതൽ വൈകിട്ടു മൂന്നു വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതെ നോക്കണമെന്നും നിർദേശം.