ഗംഗയില്‍ താഴത്തങ്ങാടിയുടെ താളം

Sports

 

പ്രീത് തോമസ്‌

 

കോട്ടയം: ഗംഗയുടെ ഓളപ്പരപ്പില്‍ ശിക്കാരി വള്ളങ്ങള്‍ നിറയുമ്പോള്‍ താഴത്തങ്ങാടിക്കാര്‍ കാട്ടുന്ന വഴിയിലൂടെ
വാരണാസിയില്‍ ജലഘോഷയാത്ര സംഘടിപ്പിക്കാന്‍ താഴത്തങ്ങാടി സംഘം. ജനുവരി 22ന് വാരണാസിയില്‍ നടക്കുന്ന ജലറാലിക്ക് നേതൃത്വം നല്‍കുന്ന താഴത്തങ്ങാടിയില്‍ നിന്നുള്ള ഏഴംഗസംഘം.
ഗംഗയിലെ മലിനീകരണം കുറക്കാന്‍ ലക്ഷ്യമിട്ട് തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കുളള ശിക്കാരി മാതൃകയിലുള്ള വള്ളങ്ങള്‍ സി.എന്‍.ജിയിലേക്ക് മാറ്റിയിരുന്നു. ഗെയിലിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഇത് പൂര്‍ത്തികരിച്ചതിന്റെ ഭാഗമായലി ഈമാസം 22ന് ബോട്ടുകളുടെ റാലി നടത്തും. ഇതിന് നേതൃത്വം നല്‍കാനാണ് താഴത്തങ്ങാടയില്‍ നിന്നുള്ള ഏഴംഗസംഘത്തെ ഗെയില്‍ ക്ഷണിച്ചിരിക്കുന്നത്. ഇവര്‍ ബോട്ടുകളുടെ എഞ്ചിന്‍ പവര്‍ അടിസ്ഥാനത്തില്‍ഇവയെ തരംതിരിക്കും. തുടര്‍ന്ന് വിവിധ ബാച്ചുകളിലായി റാലിയില്‍അണിനിരത്തും. 100 മോട്ടോര്‍ ശിക്കാരി വള്ളങ്ങളാകും ജലറാലിയില്‍ പങ്കുചേരുക. നേരത്തെ ഇവ മണ്ണെണ്ണ, ഡീസല്‍ എന്നിവ ഉപയോഗിച്ചാണ് പ്രപഞ്ചനി:ഹ .ഇതിന് പകരണാമ് പൂര്‍ണാമയു ംസി.എന്‍.ജിയിലേക്ക് ാമറ്റാണ് തീരുമാനം. പ്രധാനമന്ത്രരി നരേന്ദ്രമോദിയുെ2 മണ്ഡലംകൂടിയയതിനാല്‍അദേഹത്തിന്റെ തതാ്പര്യം കൂടികണക്കിലെടുത്തായിരുന്നു നടടപി.
2007 മുല്‍ താഴത്തങ്ങാടി വള്ളംകളിയുടെ മുഖ്യസ്‌പോണ്‍സര്‍ ഗെയില്‍ ഇന്ത്യ ലിമിറ്റഡാണ്. ഈ ബന്ധമാകണ് വള്ളംകളിക്ക് നേതൃത്വം നല്‍കുന്ന കോട്ടയം വെസ്റ്റ് ക്ലബിനെ നേതൃത്വം നല്‍കാന്‍ ക്ഷണിച്ചത്. ക്ഷണ്‍ം ഏറെറടുതത സംഘം ഈമാസം 20ന് പുറപ്പെടും. ഗംഗയില്‍ എട്ട് കിലോമീറ്റര്‍ ദൂരത്തിലാും റാലി. ഇതിനെറ സ്റ്റാര്‍ട്ടിങ് ക്രമീകരണ അടക്കമുള്ള ചുമതലകള്‍ ഇവരാകും വഹിക്കുക.
കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് ലിയോ മാത്യൂ, സെക്രട്ടറി സുനില്‍ ഏബ്രഹാം, വളളംകളി ചീഫ് കോഓര്‍ഡിേനറ്റര്‍ കെ.ജെ.ജേക്കബ്, അംപയര്‍ കുമ്മനം അഷ്‌റഫ്,കോര്‍ഡിനേറ്റേഴ്‌സായ തോമസ്.കെ.വട്ടുകുളം, സാജന്‍.പി.ജേക്കബ്, എസ്.രാധാകൃഷ്ണന്‍ നായര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഗെയില്‍ ഇവരുമായി ബന്ധപ്പെടുകയായിരുന്നു. അടുത്തവര്‍ഷങ്ങളിലെ ജലമേളയായി ഇതിന്റെ മാറ്റുള്ള സാധ്യതകളും പരിശോധിക്കും. താഴത്തങ്ങാടി ജലമേള വിജയകരമായതി സംഘടിപ്പിക്കുന്നതിനുള്ള അംഗീകാരമായിട്ടാണ് ഈ ദൗത്യത്തെ കാണുന്നതെന്ന് വെസ്റ്റ് ക്ലബ് സെരകട്ടറി സുനില്‍ ഏബ്രഹാമും കോര്‍ഡിനേറ്റര്‍ തോമസ്.കെ.വട്ടുകുളവും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *