കശ്മീരിൽ ജവാന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ആറ് മരണം

India Latest News Uncategorized

ജമ്മു കശ്മീരിൽ ജവാന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് മരണം. നിരവധി പേർക്ക് പരിക്കേറ്റു. പഹൽഗാമിലെ ഫ്രിസ് ലനിലാണ് അപകടം സംഭവിച്ചത്. 39 സേനാംഗങ്ങളാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 37 പേർ ഇന്തോ-ടിബത്തൻ ബോർഡർ പൊലീസിലെയും രണ്ട് പേർ ജമ്മു കശ്മീർ പൊലീസിലെയും അംഗങ്ങളാണ്.അമർനാഥ് യാത്രക്ക് സുരക്ഷ ഒരുക്കാൻ നിയോഗിച്ച ജവന്മാരാണ് അപകടത്തിൽപ്പെട്ടത്. ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോവുകയായിരുന്ന ബസ് റോഡിന്റെ വശത്ത് നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് നദിയിൽ പതിക്കുകയായിരുന്നു.

 

കഴിഞ്ഞ ജൂൺ 29 നാണ് അമർനാഥ് യാത്ര ആരംഭിച്ചത്. അന്ന് മുതൽ സി.ആർ.പി.എഫിന്റെ നേതൃത്വത്തിൽ അതീവ സുരക്ഷയാണ് കശ്മീരിൽ ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *