ഇന്ന് രാജ്യവ്യാപകമായി സത്യാഗ്രഹ സമരം; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

Latest News

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ഇന്ന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് സത്യാഗ്രഹ സമരം നടത്തും. 10 മണി മുതലാണ് സത്യാഗ്രഹം.

ഡല്‍ഹി രാജ്ഘട്ടിലെ സത്യാഗ്രഹത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാന തലസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രധാന നേതാക്കളെല്ലാം ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *