പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ അർധരാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞ അതിഥിത്തൊഴിലാളിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവയെ (39) കുടമാളൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തുടർന്ന് ആംബുലൻസ് വിളിച്ചുവരുത്തി ഇയാളെ മെഡിക്കൽ കോളജിലേക്കു മാറ്റി.
നായയുടെ കടിയേറ്റ അസം സ്വദേശി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്നു വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തി. തുടർന്നുള്ള പരിശോധനയിലാണു പേ വിഷബാധ സ്ഥിരീകരിച്ചത്.
സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും യുവാവ് അവിടെനിന്ന് ഇറങ്ങിയോടുകയായിരുന്നു. ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതോടെയാണു ജില്ലയിൽ ജാഗ്രത നിർദേശം നൽകി. പിന്നിട് അതിഥിത്തൊഴിലാളിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി.