തോമസ് ഐസകിനെ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇ.ഡിക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പെയ്ൻ സജീവമാകുന്നു. വി.കെ. പ്രശാന്ത് എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് ഇ.ഡിക്കെതിരെയുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.പോസ്റ്ററിൽ തോമസ് ഐസകിന്റെ മുഖം ഭീഷ്മ പർവ്വം ചിത്രത്തിലെ മമ്മൂട്ടിയുടേതിന് പകരം വെച്ചപ്പോൾ, ചിത്രത്തിലെ ‘ബോംബേക്കാരാണ് ജാവോന്ന് പറയണം’ എന്ന സംഭാഷണത്തിന് പകരം ‘ഡൽഹിക്കാരാണ് ജാവോന്ന് പറയണം’ എന്ന സംഭാഷണമാണ് പോസ്റ്ററിലുള്ളത്.അതേസമയം, ഇ.ഡിക്ക് മുമ്പിൽ ഹാജരാകില്ലെന്ന് തോമസ് ഐസക് ആവർത്തിച്ചു. താൻ ചെയ്തിട്ടുള്ള കുറ്റം എന്താണെന്ന് പറയാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള സമൻസ് ഇ.ഡി പിൻവലിക്കണം. കാരണം പറഞ്ഞാൽ നിയമാനുസൃതമായി ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ യാതൊരു എതിർപ്പുമില്ലെന്നും തോമസ് ഐസക് പ്രതികരിച്ചു.