പി.കെ.ശ്രീമതിക്കെതിരെ നടത്തിയ ‘കിടുങ്ങാക്ഷിയമ്മ’ പരാമർശം; വ്യക്തിപരമായ അധിക്ഷേപമില്ലെന്ന് വിഡി സതീശൻ

Kerala Latest News

പി.കെ.ശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എകെജി സെൻറർ ആക്രമണത്തെക്കുറിച്ചുള്ള ശ്രീമതിയുടെ പരാമർശത്തെയാണ് വിമർശിച്ചത്. പ്രസ്താവനകളിൽ സ്ത്രീവിരുദ്ധതയുണ്ടെങ്കിൽ പിൻവലിക്കാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് പി.കെ.ശ്രീമതിക്കെതിരെ നടത്തിയ ‘കിടുങ്ങാക്ഷിയമ്മ’ പരാമർശം വിവാദമായ സാഹചര്യത്തിലാണ് സതീശന്റെ പ്രതികരണം. സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.’എകെജി സെന്ററിലേക്കുള്ള പടക്കമേറിനു തൊട്ടുപിന്നാലെ അത് കോൺഗ്രസുകാർ ചെയ്തതാണെന്ന് ഇ.പി.ജയരാജൻ പറഞ്ഞതും ഇടിവെട്ടിനേക്കാൾ വലിയ ശബ്ദമുണ്ടായെന്നും കിടുങ്ങിപ്പോയെന്നും പി.കെ.ശ്രീമതി പറഞ്ഞതുമാണ് മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ പരാമർശിച്ചത്. ഇ.പി.ജയരാജന്റെയും പി.കെ.ശ്രീമതിയുടേയും വാക്കുകൾ കലാപത്തിനുള്ള ആഹ്വാനമായിരുന്നു. അത് തെറ്റായിപ്പോയെന്നാണ് പ്രസംഗത്തിൽ പറഞ്ഞത്.’ സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *