യുപി ആശുപത്രിയില്‍ വീണ്ടും ദുരന്തം; എസി പ്ലാന്റ് കേടായതിനെ തുടര്‍ന്ന് അഞ്ച് രോഗികള്‍ മരിച്ചു

India

 

കാണ്‍പൂര്‍: ഗോരഖ്പൂരില്‍ കൂട്ട ശിശുമരണമുണ്ടായതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ വീണ്ടും ആശുപത്രി ദുരന്തം. കാണ്‍പൂരിലെ ലാല ലജ്പത് റായ് ആശുപത്രിയില്‍ ഐസിയുവിലെ എസി പ്ലാന്റ് കേടായതിനെ തുടര്‍ന്ന് 24 മണിക്കൂറിനകം അഞ്ച് രോഗികളാണ് മരിച്ചത്. ദിവസങ്ങളായി ഇവിടുത്തെ എ സി തകരാറിലായിരുന്നുവെന്നാണ് റിപോര്‍ട്ട്.ബുധാനാഴ്ച മുതല്‍ എസി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആശുപത്രി അധികൃതരില്‍ ചിലരും വ്യക്തമാക്കിയിട്ടുണ്ട്. എസി ഇല്ലാത്തതിനാല്‍ മുറിയില്‍ വായു കടക്കാന്‍ രോഗികളുടെ ബന്ധുക്കള്‍ ഐസിയുവിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടു. എന്നാല്‍ പുറത്തെ കടുത്ത ചൂട് കാരണം രോഗികള്‍ അവശരാവുകയായിരുന്നു. രണ്ടു ദിവസം ഈ സ്ഥിതി തുടര്‍ന്നതോടെ അഞ്ച് രോഗികള്‍ മരണമടയുകയായിരുന്നു.
എസികള്‍ കേടായതാണ് മരണകാരണമെന്ന ആരോപണം ഐസിയു ഇന്‍ ചാര്‍ജ് സൗരഭ് നിഷേധിച്ചു. ഐസിയുവില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗികള്‍ ഹൃദയാഘാതവും ഗുരുതരമായ മറ്റു രോഗങ്ങളും മൂലമാണ് മരണപ്പെട്ടതെന്നാണ് ഇവരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *