‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമാ പോസ്റ്റർ വിവാദം: പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു: സിനിമക്ക് പിന്തുണയുമായി ബെന്യാമിൻ

Uncategorized

‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമാ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നലെ സിനിമക്ക് പിന്തുണയുമായി പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ. ഒരു സിനിമയിലെ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നുവെന്നും, സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിൻ പ്രതികരിച്ചത്. കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററിലെ ക്യാപ്ഷനാണ് വിവാദത്തിലായത്. വ്യാഴാഴ്ച ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പുറത്ത് വന്ന പോസ്റ്ററിനെതിരെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് പോസ്റ്റർ തന്റെ സോഷ്യൽ മീഡിയാ പ്രൊഫൈലുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *