സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ 12 പൊലീസ് ഉദ്യോഗസ്ഥര്‍ പുരസ്കാരത്തിന് അര്‍ഹരായി. 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരവും രണ്ടുപേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്കാരവുമാണ് ലഭിച്ചത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡിന് എഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായ മനോജ് എബ്രഹാം ഐപി.എസ്, കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജ് എന്നിവര്‍ അര്‍ഹരായി.
കുര്യാക്കോസ് വിയു, പി.എ. മുഹമ്മദ് ആരിഫ്, സുബ്രമണ്യന്‍ ടി.കെ., സജീവന് പി.സി., സജീവ് കെ.കെ.,അജയകുമാര്‍ വി നായര്‍, പ്രേംരാജന് ടി.പി., അബ്ദുള്‍ റഹീം അലികുഞ്ഞ്, രാജു കെ.വി., ഹരിപ്രസാദ് എം.കെ.എന്നിവര്‍ സ്തുത്യര്‍ഹ പുരസ്കാരത്തിന് അര്‍ഹരായി. ആകെ 1,082 ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായത്.