റഷ്യയിൽ നീല നിറത്തിൽ നായകൾ; ആശ്ചര്യപ്പെടുന്ന ചിത്രങ്ങൾ വൈറൽ

International

മോസ്​കോ: റഷ്യയിലെ നഗരത്തില്‍ നീല നിറത്തിലുള്ള തെരുവ്​ നായ്ക്കളുടെ കൂട്ടം കണ്ടു . ഷെര്‍ഷിന്‍സ്​ക്​ നഗരത്തില്‍ നിഷ്​നി നോവ്​ഗോരോഡ്​ പ്രദേശത്താണ്​ നീല നിറത്തിലുള്ള തെരുവ്​ നായ്ക്കളെ കണ്ടത് . അതെ സമയം ​റഷ്യന്‍ ​സമൂഹമാധ്യമ പ്ലാറ്റ്​ഫോമായ വികെയില്‍ നായ്​ക്കളുടെ ചിത്രങ്ങള്‍ വൈറലായി .സംഭവത്തിൽ കോപ്പര്‍ സള്‍ഫേറ്റ്​ അടങ്ങിയ രാസമാലിന്യമാണ്​ നായ്​ക്കളുടെ നീല നിറത്തിന്​ കാരണമെന്ന്​ പ്രമുഖ മാധ്യമം റിപ്പോര്‍ട്ട്​ ചെയ്യുന്നു.

ഷെര്‍ഷിന്‍സ്​കില്‍ നേരത്തേ രാസ ഉല്‍പ്പാദന ഫാക്​ടറി പ്രവര്‍ത്തിച്ചിരുന്നു. ഫാക്​ടറിയില്‍ ഉണ്ടായിരുന്ന കോപ്പര്‍ മാലിന്യമാകാം നായ്​ക്കളുടെ നീലനിറത്തിന്​ കാരണമെന്ന്​ പ്ലാന്‍റിന്‍റെ മാനേജര്‍ ആന്‍ഡ്രി മിസ്​ലിവെറ്റ്​സ്​ പറഞ്ഞു. എന്നാൽ ആറുവര്‍ഷം മുമ്ബ്​ പ്ലാന്‍റ്​ അടച്ച് പൂട്ടിയിരുന്നു.

ഇതുവഴി നായ്​ക്കള്‍ അലഞ്ഞുനടക്കുന്നത്​ പതിവാണ്​. അപ്പോള്‍ അവര്‍ കോപ്പര്‍ സള്‍ഫേറ്റ്​ അടങ്ങിയ മാലിന്യത്തില്‍ തെരച്ചില്‍ നടത്തിയിരിക്കാം. കുറച്ചുവര്‍ഷങ്ങള്‍ക്ക്​ മുമ്ബും സമാനമായി നായ്​ക്കളെ മറ്റു നിറങ്ങളില്‍ കണ്ടതായി കേട്ടിരുന്നു. നായ്​ക്കളെ അവിടെ നിയന്ത്രിക്കാന്‍ ആരുമില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടർന്ന് ഷെര്‍ഷിന്‍സ്​ക്​ നഗര അധികൃതര്‍ നായ്​ക്കളെ പിടികൂടി മെഡിക്കല്‍ പരിശോധനക്ക്​ വിധേയമാക്കാന്‍ തയ്യാറെടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *