കൊച്ചി:പൊലീസ് സംഘം സഞ്ചരിച്ച കാറില്‍ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ഇന്നലെ രാത്രിയോടെയാണ് ആലുവയില്‍ എടത്തല കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെയാണ് മഫ്തിയിലായിരുന്ന പൊലീസ് സംഘം മര്‍ദ്ദിച്ചത്. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് വാഹനവുമായി കൂട്ടിയിടിച്ചതിന്റെ പേരില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് നടുറോഡിലും എടത്തല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചും മര്‍ദ്ദിക്കുകയായിരുന്നു,യുവാവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി, കവിളെല്ലിന് പരിക്കുണ്ടെന്നും അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നുമാണ്
ആശുപത്രി അധികൃതര്‍ അറിയിച്ചത്.ക്രൂരമായ മര്‍ദ്ദനമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു.മര്‍ദ്ദിച്ച നാല് പോലീസ്കാര്‍ക്കെതിരെ മൂന്ന് വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ട്.പോലീസ്കാര്‍ക്കെതിരെ നടപടിക്ക് ഡിവെഎസ്പിയുടെ ശുപാര്‍ശയുണ്ട്.അതേ സമയം മര്‍ദ്ദനമേറ്റ ഉസ്മാനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.വിവിധ പാര്‍ട്ടികളുടെ നേതൃത്ത്വത്തില്‍ എടത്തല പോലീസ് സ്റ്റേഷനിലേക്ക് ബഹുജന്‍ മാര്‍ച്ച് നടക്കുകയാണ്.എന്നാല്‍ ആരോപണങ്ങള്‍ പൊലീസ് നിഷേധിച്ചു. പോക്സോ കേസിലെ പ്രതിയുമായി വരുന്നതിനിടെ തന്റെ ബൈക്കില്‍ വാഹനം തട്ടിയെന്ന് പറഞ്ഞ് ഉസ്മാന് ബഹളം വെയ്ക്കുകയായിരുന്നു.