വർഗീയ പാർട്ടിയായ ലീഗിനെ ചുമന്ന് കോൺഗ്രസ് അധപതിച്ചു: കെമാൽ പാഷ

Kerala Latest News

കൊച്ചി: മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ച് മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ. വർഗീയ പാർട്ടിയായ ലീഗിനെ ചുമന്ന് കോൺഗ്രസ് അധപതിച്ചു എന്ന് കെമാൽ പാഷ ആരോപിച്ചു. ലീഗ് കോൺഗ്രസിനൊരു ബാധ്യതയാണ്. കത്വ പെൺകുട്ടിക്ക് വേണ്ടി പിരിവ് നടത്തി ലീഗ് തട്ടിപ്പ് നടത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

“അഴിമതികൾ എന്തുമാത്രമാണ്. മരിച്ചുപോയ ഒരു പെൺകുട്ടിയുടെ പേരിൽ പണം പിരിക്കുകയാണ്. കോടിക്കണക്കിന് രൂപ പിരിച്ചു. അതിനെക്കുറിച്ച് കണക്കുമില്ല ഒന്നുമില്ല, അവിടെ ആർക്കും കൊടുത്തിട്ടുമില്ല. മുസ്ലിം ലീഗ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ല. “- കെമാൽ പാഷ പറഞ്ഞു.

തുടർഭരണം ഉണ്ടാവുമെന്ന് താൻ കരുതിയതല്ല. കാരണം, പ്രതിപക്ഷം അത്ര കുത്തഴിഞ്ഞതായിരുന്നില്ല. അതിനെ മറികടന്ന് തുടർഭരണം ഉറപ്പിക്കാനായത് പിണറായി വിജയൻ്റെ കഴിവാണ്. ഉപദേശികൾ പിണറായി വിജയനെ തെറ്റായ വഴിക്ക് നയിച്ചു. അവരെ എടുത്തുകളഞ്ഞ് സ്വന്തമായി ഭരിച്ചാൽ നന്നാവും. തെരഞ്ഞെടുപ്പ് സമയത്ത് പിണറായി സ്വന്തമായി എടുത്ത തീരുമാനങ്ങൾ മികച്ചതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *