രാജ്യത്ത് പ്രതിദിന മരണം 4,092 ; പുതിയ കൊവിഡ് രോഗികള്‍ 4,03,738

India Latest News

ന്യൂഡല്‍ഹി: രാജ്യത്ത്​ തുടര്‍ച്ചയായ രണ്ടാം ദിനവും കോവിഡ്​ ബാധിച്ചുള്ള ​ മരണം നാലായിരം മറി കടന്നു . 4,092 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ് രോഗം മൂലം ​മരണത്തിന് കീഴടങ്ങിയത് ​. ഇതോടെ ആകെ മരണസംഖ്യ 2,42,362 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം 4,03,738 പേര്‍ക്കാണ്​ കോവിഡ്​ പോസിറ്റിവ് സ്ഥിരീകരിച്ചത്​. 3,86,444 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. ഇതുവരെ 2,22,96,414 പേര്‍ക്കാണ്​ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്​. 37,36,648 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 16,94,39,663 പേര്‍ക്ക്​ ഇതുവരെ വാക്​സിന്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി .

56,578 രോഗികളുമായി മഹാരാഷ്​ട്രയിലാണ്​ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​. 47,563 പേര്‍ക്ക്​ കര്‍ണാടകയില്‍ കോവിഡ്​ സ്ഥിരീകരിച്ചു. 41,971 കോവിഡ്​ കേസുകളാണ്​ കേരളത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്​ ചെയ്​തത്​.

Leave a Reply

Your email address will not be published. Required fields are marked *