തിരുവനന്തപുരം: ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല് വെട്ടി മാറ്റിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. സുമേഷ്, മനോജ്, ബിനു, അനന്തു എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആർഎസ്എസ് നേതാവ് കല്ലപ്പള്ളി രാജേഷ് വധക്കേസിലെ നാലാം പ്രതി എബിയുടെ കാലാണ് കഴിഞ്ഞ ദിവസം പ്രതികൾ വെട്ടി മാറ്റിയത്.