തിരുവനന്തപുരം: കോവിഡ് -19 ന്റെ മറവില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നാകെ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പൊള്ളയായ പാക്കേജ് പുനഃപരിശോധിക്കുക, പരമ്പരാഗത തൊഴിലാളികള്‍ക്ക് അടിയന്തിരമായി 5000 രൂപ സഹായധനം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജനറല്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ പാക്കേജ് ഊതി വീര്‍പ്പിച്ച ബലൂണാണ്. മഹാമാരിയില്‍ പട്ടിണിയിലായ ജനങ്ങളുടെ പക്കല്‍ പണം എത്തിക്കാനുള്ള യാതൊരു നടപടിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. സ്വന്തം രാജ്യത്തെ പൗരന്‍മ്മാര്‍ അഭയാത്ഥികളെപ്പോലെ തെരുവിലൂടെ നടന്ന് മരിച്ചുവീഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ജനറല്‍ സെകട്ടറിമാരായ ആര്‍ അജി രാജകുമാര്‍, എന്‍ രാജേന്ദ്രബാബു, ജില്ലാ ചെയര്‍മാന്‍ ഷാജിദാസ് ,ബ്ലോക്ക് ചെയര്‍മാന്‍മാരായ പി ഋഷികേഷ്, വില്യം എന്നിവര്‍ പ്രസംഗിച്ചു.