ടെക്സസ് : ടെക്സസ് അന്തർസംസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ 130 ലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു .സംഭവത്തിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്നുണ്ടായ മഴയും ആലിപ്പഴ വീഴ്ചയും കാഴ്ച യുമാണ് കാരണമായത് . മഞ്ഞുറഞ്ഞ നിരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിനീങ്ങിയതും അപകടകാരണമായി.
പല വാഹനവും മറ്റുള്ളവയുടെ മുകളിലേക്ക് ഇടിച്ചുകയറിയത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നു.ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൂട്ടിയിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്.വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്.കൂടാതെ മരണസംഖ്യ ഉയരാനിടയുണ്ട്.