ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ധിഖ് കാപ്പന് ഇടക്കാല ജാമ്യം. അസുഖ ബാധിതയായ അമ്മയെ സന്ദര്‍ശിക്കുന്നതിന് സുപ്രീംകോടതി അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കേരളത്തിലേക്ക് പോകുന്നതിന്റെ ഉദ്ദേശം അമ്മയെ കാണുക മാത്രമായിരിക്കണം, ഒരു മാധ്യമവുമായി സംസാരിക്കാന്‍ പാടില്ല, പൊതുജനങ്ങളെ കാണരുത്, ബന്ധുവല്ലാത്ത ഡോക്ടറെ കാണാം തുടങ്ങിയ ഉപാധികള്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. യുപി പോലിസിന്റെ അകമ്പടിയോടെയാണ് കാപ്പന് എത്തുക. കേരള പോലീസും സുരക്ഷ ഒരുക്കണം.