കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച വാഹനം പത്തനംതിട്ട അടൂരിന് സമീപത്തുവച്ച് അപകടത്തില്‍പ്പെട്ടു. എം സി റോഡില്‍ വച്ച് ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന ഇന്നോവയിലേക്ക് മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. വേറൊരു വാഹനത്തെ മറികടന്നുവന്ന സ്ത്രീ ഓടിച്ച വാഗണ്‍ ആര് കാറാണ് ഇടിച്ചു കയറിയതെന്നാണ് റിപോര്‍ടുകള്‍.
തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുന്ന വഴിയായിരുന്നു അപകടം. വാഗണ്‍ ആറിന്റെ സ്റ്റിയറിങ് ലോകായതാണ് അപകട കാരണമെന്നാണ് സൂചന. സംഭവത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ വലതു കാലിന്റെ മുട്ടിന് ചെറിയ രണ്ട് മുറിവുണ്ടെന്നും ആര്‍ക്കും സാരമായ പരിക്കില്ലെന്നുമാണ് പുറത്തുവന്ന വിവരം. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായതെന്നും റിപോര്‍ടുകളുണ്ട്.
കാലിന് ചെറിയ വേദന അനുഭവപ്പെട്ടെങ്കിലും ഈ സമയം അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടരുകയായിരുന്നു. അദ്ദേഹത്തെ ഈ വാഹനത്തില്‍ കോട്ടയം ചിങ്ങവനത്ത് എത്തിച്ചു. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സ്റ്റേഷനില്‍ എത്തിച്ചു. സംഭവത്തില്‍ അടൂര്‍ പൊലീസ് കേസ് എടുത്തു.