പ്രതിപക്ഷ പ്രതിഷേധം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി, അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

Latest News

സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇന്നും പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്നാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിക്കൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചത്.
ഈ മാസം 30 വരെയാണ് സഭ ചേരാന്‍ തിരുമാനിച്ചിരുന്നത്. പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം തുടരാന്‍ തിരുമാനിക്കുകയായിരുന്നു.ഇന്നലെ സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ ചില ആവശ്യങ്ങളോട് അനുകൂലമായി പ്രതകരിക്കാന്‍ ശ്രമിച്ചങ്കിലും യു ഡി എഫ് അതിന് ചെവികൊടുത്തിരുന്നില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

അതോടെ സഭക്കുള്ളില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം തിരുമാനിച്ചു.അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നിയസഭയുടെ നടുക്കളത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *