കാഞ്ഞങ്ങാട് : ഇന്ത്യയുടെ മെട്രോമാന് ഇ. ശ്രീധരന് കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ശ്രീധരന് ഏത് മണ്ഡലത്തില്‍ വേണമെങ്കിലും മത്സരിക്കാം. അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബിജെപി ഇക്കുറി ശക്തമായ സാന്നിധ്യമാകും. താന്‍ മത്സരിക്കണോ എന്ന് കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കേണ്ടത്. മഞ്ചേശ്വരത്ത് വിജയ സാധ്യതയുള്ളവരെ പരിഗണിക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി. ശോഭ സുരേന്ദ്രന്റെ ഒറ്റയാള്‍ സമരം വെല്ലുവിളിയല്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.