പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

Kerala

കണ്ണൂര്‍: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തുന്നു. കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലായി പത്തിടങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മലപ്പുറം,കണ്ണൂര്‍ ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തി. ഐഎസ്‌ഐഎസ് കേസുകളുമായി ബന്ധപ്പെടുത്തിയാണ് റെയ്‌ഡെന്നാണ് എന്‍ഐഎയുടെ വിശദീകരണം.

അതേസമയം, ഭീകരവാദ ബന്ധമുണ്ടെന്ന് കരുതുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. എന്നാല്‍ ആരെയൊക്കെയാണ് അറസ്റ്റ്‌ ചെയ്തതെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതേവരെ ലഭ്യമായിട്ടില്ല. കണ്ണൂര്‍ താണയിലിലെത്തിയ എന്‍ഐഎ സംഘം പുലര്‍ച്ചെ തന്നെ പരിശോധനയാരംഭിച്ചതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *