മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

Kerala Latest News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് ആയിരിക്കും വരണാധികാരിയായ കണ്ണൂർ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ മുൻപാകെ പത്രിക സമർപ്പിക്കുക. പ്രകടനവും ആൾ കൂട്ടവും ഉണ്ടാകില്ല .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നാമനിർദേശ പത്രിക സമർപ്പിക്കുക.

11.30 -യോടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർക്ക് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്നും നാളെയുമായി കണ്ണൂർ ജില്ലയിലെ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *