മഞ്ചേരി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് വന്നപ്പോൾ കോൺഗ്രസിനും ബിജെപിക്കുമാണ് ശബരിമലയിൽ താൽപര്യം കൂടിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിധി വന്നാലും തുടർനടപടികൾ എല്ലാവരോടും ആലോചിച്ച് മാത്രമായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ബിജെപി-കോൺഗ്രസ് രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.