സുല്‍ത്താന്‍ ബത്തേരി: അയല്‍വാസിയായ വീട്ടമ്മയുടെ ദേഹത്ത് യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി.വീട്ടമ്മയുടെ നില ഗുരുതരം. പ്രദേശവാസിയായ ഷംസുദ്ദീെന്റ ഭാര്യ ഉമൈബത്തിനാണ് (40) പൊള്ളലേറ്റത്. മീനങ്ങാടി പഞ്ചായത്തിലെ മുരണിയില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.
സംഭവത്തിൽ വീട്ടമ്മയായ ഉമൈബത്തിെന്റ മകെന്റ കൂട്ടുകാരന് ശ്രീകാന്താണ് (32) തീകൊളുത്തിയതെന്ന് കണ്ടു നിന്ന ദൃക്സാക്ഷികള്‍ പറയുന്നു .കൂടാതെ സംഭവം നടക്കുന്ന സമയം ഇയ്യാൾക്കും മർദ്ദനമേറ്റിരുന്നു .തുടർന്ന് ഇയാളും ചികിത്സതേടിയിട്ടുണ്ട്.
പ്രതി ശ്രീകാന്തും ഉമൈബത്തിെന്റ മകനുമായി സാമ്ബത്തിക ഇടപാടില്‍ തര്‍ക്കം ഉണ്ടായിരുന്നതായി അറിയുന്നു. ഇതാണോ സംഭവത്തിന് കാരണമായതെന്ന് വ്യക്തമല്ല. അതേസമയം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ സുല്‍ത്താന്‍ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച രാത്രി കോഴിക്കോട് കൊണ്ടുപോയി. മീനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.