മകന്റെ സുഹൃത്ത് അ​യ​ല്‍​വാ​സി​യാ​യ വീട്ടമ്മയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി

Kerala

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: അ​യ​ല്‍​വാ​സി​യാ​യ വീ​ട്ട​മ്മ​യുടെ ദേഹത്ത് യു​വാ​വ് പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ തീ​കൊ​ളു​ത്തി.വീട്ടമ്മയുടെ നില ഗുരുതരം. പ്ര​ദേ​ശ​വാ​സി​യാ​യ ഷം​സു​ദ്ദീ​െന്‍റ ഭാ​ര്യ ഉ​മൈ​ബ​ത്തി​നാ​ണ് (40) പൊ​ള്ള​ലേ​റ്റ​ത്. മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ര​ണി​യി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്.

സംഭവത്തിൽ വീട്ടമ്മയായ ഉ​മൈ​ബ​ത്തി​െന്‍റ മ​ക​െന്‍റ കൂ​ട്ടു​കാ​ര​ന്‍ ശ്രീ​കാ​ന്താ​ണ് (32) തീ​കൊ​ളു​ത്തി​യ​തെ​ന്ന് കണ്ടു നിന്ന ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യുന്നു .കൂടാതെ സംഭവം നടക്കുന്ന സമയം ഇയ്യാൾക്കും മർദ്ദനമേറ്റിരുന്നു .തുടർന്ന് ഇ​യാളും ചി​കി​ത്സ​തേ​ടി​യി​ട്ടു​ണ്ട്.

പ്രതി ശ്രീകാന്തും ഉ​മൈ​ബ​ത്തി​െന്‍റ മ​ക​നു​മാ​യി സാ​മ്ബ​ത്തി​ക ഇ​ട​പാ​ടി​ല്‍ ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​റി​യു​ന്നു. ഇതാണോ സംഭവത്തിന് കാരണമായതെന്ന് വ്യക്തമല്ല. അതേസമയം പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ വീ​ട്ട​മ്മ​യെ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കായി ​​ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി കോ​ഴി​ക്കോ​ട് കൊ​ണ്ടു​പോ​യി. മീ​ന​ങ്ങാ​ടി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *