കോട്ടയം:നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. വൈക്കത്തെ വസതിയിൽ ഇന്ന് പുലർച്ചെ ആണ് അന്ത്യം. എഴുപത് വയസായിരുന്നു. ദീർഘനാളായി രോഗബാധിതനായിരുന്നു.
ഉള്ളടക്കം, കമ്മട്ടിപ്പാടം, പവിത്രം എന്നിവയാണ് പ്രധാന തിരക്കഥകൾ. അൻപതോളം സിനിമകളിൽ അഭിനയിച്ചു. ‘വൺ’ ആണ് അവസാനമായി അഭിനയിച്ച ചിത്രം. ‘ഇവൻ മേഘരൂപൻ’ സംവിധാനം ചെയ്തു. നാടകരചനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. എംജി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ദീർഘകാലം അധ്യാപകൻ ആയിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിലും അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് നടക്കും.