രാജ്യത്തെ പ്രതിദിന കേസുകള്‍ നാലു ലക്ഷത്തിന് മുകളില്‍ തുടരുന്നു; മരണം 4,187

India Latest News

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 4,01,522 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4,187 പേര്‍ മരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളില്‍ തുടരുന്നത്.

രാജ്യം കൊവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ തയാറെടുക്കുമ്പോള്‍ കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദില്ലി, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. മറ്റ് സംസ്ഥാനങ്ങളില്‍ ഭാഗികമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഓക്സിജന്‍ പ്രതിസന്ധിയും കിടക്കകളുടെ ദൗര്‍ലഭ്യതയും കൂടുതല്‍ നേരിട്ട ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം പരിഹരിച്ചു തുടങ്ങി. കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ എത്തിക്കാനാണ് ഇപ്പോഴുള്ള ശ്രമം. കേരളത്തില്‍ മെയ് 16 വരെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. കര്‍ണാടകയില്‍ മെയ് 10 മുതല്‍ 24 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായശാലകള്‍ അടക്കം നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 54,022 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഡല്‍ഹിയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *