സ്വര്‍ണ വിലയില്‍ വര്‍ധന; എട്ടുദിവസം കൊണ്ട് 600 രൂപയുടെ വര്‍ധന

Kerala Latest News

കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് 80 രൂപ വര്‍ധിച്ചു. സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വിപണനം പുരോഗമിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 4475 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണ വില. എട്ടുദിവസം കൊണ്ട് 600 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സ്വര്‍ണം വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യത എന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.

ഈ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് ദൃശ്യമായത്. കഴിഞ്ഞ മാസം സ്വര്‍ണവില താഴോട്ട് പോയിരുന്നു. തുടര്‍ന്ന് വിപണി തിരിച്ചുകയറുന്നതാണ് ഈ ദിവസങ്ങളിലെ വര്‍ധന കാണിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെ ആഗോളവിപണിയിലെ ഘടകങ്ങളാണ് സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *