രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉടനില്ല

India Kerala

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കില്ല. മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ രാജ്യത്ത് പൂര്‍ത്തിയായ ശേഷം മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ മാത്രമേ രാജ്യത്ത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങു.

നിലവിലെ സാഹചര്യത്തില്‍ ഡിസംബറോടെ രാജ്യത്ത് കുട്ടികള്‍ക്കായുള്ള നാല് വാക്‌സിനുകള്‍ക്ക് അനുമതി ലഭിക്കും. വിദേശ രാജ്യങ്ങളില്‍ ഉപയോഗത്തിനായി അനുമതി ലഭിച്ച വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് ആദ്യം അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുക. സൈഡസ് കാഡിലയുടെ കൊവിഡ് വാക്‌സിന് ഒഗസ്റ്റ് അവസാനം അനുമതി നല്‍കും.

12-18 വയസ്സുകള്‍ക്ക് ഇടയിലുള്ള കുട്ടികള്‍ക്കാകും ഈ വാക്‌സിന്‍ നല്‍കാനാകുക. 2 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവര്‍ക് നല്‍കാനുള്ള ഭാരത് ബയോടെക്കിന്റെ വാക്‌സിന് സെപ്റ്റംബറില്‍ അനുമതി ലഭിക്കും. ജെനോവാ ഫാര്‍മസ്യൂട്ടിക്കള്‍സിന്റെ എം.എന്‍.ആര്‍.എ വാക്‌സിന് പ്രത്യേക പരിശോധന ഇല്ലാതെയും കുട്ടികളില്‍ ഉപയോഗനുമതി നല്‍കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിയ്ക്കുന്ന നോവാക്‌സിന്റെ വാക്‌സിന്‍ കോവാവാക്‌സ് (Covavax ) ന് ഡിസംബറില്‍ ആകും അനുമതി ലഭിക്കുക. നാല് വാക്‌സിനുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇവയുടെ ലഭ്യത പൂര്‍ണ്ണമായി ഉറപ്പാക്കി മാര്‍ച്ചില്‍ ആകും കുട്ടികള്‍ക്കായ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ മുതിര്‍ന്നവര്‍ക്കായുള്ള വാക്‌സിനേഷനാണ് രാജ്യം പ്രാധാന്യം നല്‍കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഡിസംബറില്‍ മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ രാജ്യത്ത് പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുട്ടികളിലെ വാക്‌സിനേഷനും ഐ.സി.എം.ആര്‍ മുന്‍ഗണനാ ക്രമം ഉണ്ടാകും. മറ്റ് രോഗങ്ങള്‍ ഉള്ള കുട്ടികള്‍ക്കാകും ആദ്യം നല്‍കുക. വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കാന്‍ വൈകുന്നത് കൊണ്ട് രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നത് വൈകിപ്പിക്കേണ്ട എന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ ജീവനക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ത്തി ആയാല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *