വാഷിംഗ്ടൺ: യുഎസ് നാവികസേന കരാറുകാരന്റെ പക്കൽ നിന്ന് അതീവരഹസ്യ വിവരങ്ങൾ ചൈനീസ് സർക്കാർ ചോർത്തിയതായി റിപ്പോർട്ട്. സൂപ്പർ സോണിക് മിസൈൽ പദ്ധതിയുടെ വിവരങ്ങൾ അടക്കമാണ് ചോർത്തിയത്. സംഭവത്തിൽ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) അന്വേഷണം തുടങ്ങിയതായും സിബിഎസ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സൈബർ ആക്രമണമുണ്ടായത്. അന്തർവാഹിനികളെ സംബന്ധിച്ച ഗവേഷണ വികസന പ്രവർത്തനങ്ങൾ നടത്തുന്ന പ്രതിരോധ സ്ഥാപനവുമായി ബന്ധമുള്ള കരാറുകാരനെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടത്. ന്യൂപോർട്ട് ആസ്ഥാനമാക്കിയ നേവൽ അണ്ടർസീ വാർഫെയർ സെന്ററിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്ന് യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ആന്റി-ഷിപ്പ് മിസൈൽ സംവിധാനം, സീ ഡ്രാഗൺ പദ്ധതി എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സൈബർ സുരക്ഷാ വീഴ്ച്ചയെ കുറിച്ച് പരിശോധിക്കാൻ വെള്ളിയാഴ്ച യുഎസ്പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഉത്തരവിട്ടിട്ടു