ധാക്ക: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ(72)യുടെ ആരോഗ്യനില അതീവ ഗുരുതരമെന്നു റിപ്പോർട്ട്. ഖാലിദ സിയ ഗുരുതരമായ ശാരീരിക വിഷമതകളിലാണെന്നും നടക്കാൻ പരസഹായം ആവശ്യമാണെന്നും ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) നേതാവ് മിർസ ഫക്രൂൽ ഇസ്ലാം അലാംഗിർ പറഞ്ഞു.
സിയയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് മിർസ ഫക്രൂൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഖാലിദ സിയയ്ക്ക് ബംഗ്ലാദേശ് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മറ്റ് ആറു കേസുകളില്‍ വിചാരണ തുടരുന്നതിനാല്‍ സിയയ്ക്ക് പുറത്തിറങ്ങാനാകില്ലെന്ന് അവരുടെ അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു.