ഈ വര്‍ഷം അവസാനത്തോടെ നിയന്ത്രിക്കാന്‍ കഴിയുമെന്ന ധാരണ ശരിയല്ല, വാക്‌സീന്‍ പ്രതിരോധത്തിന് വേണ്ടിയെന്നും; ഡബ്ല്യു.എച്ച്‌.ഒ

International Latest News

കോവിഡ്‌ മഹാമാരിയെ ഈ വര്‍ഷം അവസാനത്തോടെ നിയന്ത്രിക്കാന്‍ കഴിയുമെന്ന ധാരണ ശരിയല്ലെന്ന്‌ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ഡോ. മൈക്കല്‍ റിയാന്‍ പറഞ്ഞു. കോവിഡ്‌ വാക്‌സീനേഷനിലൂടെ മരണനിരക്കും, ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണവും കുറയ്‌ക്കാന്‍ സാധിക്കുമെന്നല്ലാതെ വൈറസിനെ തുടച്ചു നീക്കാനാകില്ലെന്നും‌.

അതേസമയം, ഇപ്പോള്‍ വിവിധ ലോക രാജ്യങ്ങള്‍ അനുമതി നല്‍കിയിരിക്കുന്ന കോവിഡ്‌ വാക്‌സീനുകള്‍ രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതിന്‌ സഹായിക്കുമെന്ന്‌ കരുതുന്നതായുംഅദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനവും, മരണനിരക്കും പ്രതിരോധിക്കുന്നതിനാണ്‌ മുന്‍ഗണന നല്‍കേണ്ടതെന്നും ഡബ്ല്യു.എച്ച്‌.ഒ ഡയറക്ടര്‍ ഡോ.റിയാന്‍ പറഞ്ഞു.

അതേസമയം കോവിഡ്‌ മുന്‍ കരുതലുകളില്‍ വിളളല്‍ വീഴുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നല്‍കി. വാക്‌സീനേഷനായി സമ്പന്ന രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളെ സഹായിക്കണമെന്ന്‌ ഡബ്ല്യു.എച്ച്‌.ഒ ആവശ്യപ്പെട്ടു. ആഫ്രിക്കന്‍ രാജ്യങ്ങായ ഘാന, ഐവറി കോസ്റ്റ്‌ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ ഈ ആഴ്‌ച വാക്‌സീന്‍ വിതരണം ആരംഭിക്കുമെന്ന്‌ ഡബ്ല്യു.എച്ച്‌.ഒ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *