ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന് പുതിയ സാരഥികള്‍

Kerala

 

ആലപ്പുഴ: ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി ഡോ. രവികുമാര്‍ കല്യാണിശേരിയെയും ഡോ. ഷിനോയ് ആയുര്‍ക്ഷേത്രയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി രംഗത്തിറങ്ങാന്‍ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. മഴക്കാലത്തോട് അനുബന്ധിച്ചുള്ള പകര്‍ച്ചാവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആയുര്‍വേദ മരുന്നുകള്‍ കൂടുതല്‍ ഫലപ്രദമാണെന്ന് യോഗം വിലയിരുത്തി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ജില്ലാ സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിംങിലൂടെയാണ് നടത്തിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സി എസ് കൃഷ്ണകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി ഡോ. ലിജു മാത്യു മുഖ്യപ്രഭാഷണം നടത്തി. ഡോ. ഷിനോയ് ആയുര്‍ക്ഷേത്ര, ഡോ. സി കെ മോഹന്‍ബാബു എന്നിവര്‍ പ്രസംഗിച്ചു. ഡോ. രവികുമാര്‍ കല്യാണിശേരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ എച്ച് എം എയുടെ പുതിയ ജില്ലാ ഭാരവാഹികളായി ഡോ. മാത്യു കെ സാം (വൈസ് പ്രസിഡന്റ്), ഡോ. ഷൈലജ സുരേഷ് (ജോയിന്റ് സെക്രട്ടറി), ഡോ. സി കെ മോഹന്‍ ബാബു (ട്രഷറര്‍), ഡോ. എ പി ശ്രീകുമാര്‍, ഡോ. എസ് പ്രസന്നന്‍, ഡോ. ബി ദിലീപ്, മായ വിഷ്ണുനമ്പൂതിരി, ഡോ. ശ്രീവേണി (ഏരിയ കോ- ഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *