കോവിഡ് പ്രതിരോധം: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

Kerala

 

ചേര്‍ത്തല: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തണ്ണീര്‍മുക്കം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന് വേണ്ടി ആയുര്‍ക്ഷേത്ര ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷിനോയ് രാജന്‍ ഭക്ഷ്യകിറ്റുകള്‍ മന്ത്രി പി തിലോത്തമന് കൈമാറി.

അരി, എണ്ണ, പയറുവര്‍ഗ്ഗങ്ങള്‍ അടക്കം എട്ടോളം ഉത്പന്നങ്ങളാണ് ഭക്ഷ്യകിറ്റിലുള്ളത്. ലെപ്രസി സാനിറ്റോറിയത്തിലും അഗതിമന്ദിരത്തിലെ അംഗങ്ങള്‍ക്കുമാണ് കിറ്റുകള്‍ നല്‍കിയത്. കേരളത്തിലെ പ്രമുഖ ഭക്ഷ്യനിര്‍മാണ കമ്പിനിയായ എലൈറ്റ് ഫുഡ്‌സാണ് ഭക്ഷ്യകിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ചടങ്ങില്‍ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ രമാ മഥനന്‍, സുധര്‍മ്മ സന്തോഷ്, വിബിത മനോജ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *