പാലാ: കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബ്ദഭൂമി ദിനപത്രം
അസോസിയേറ്റ് എഡിറ്ററുമായ ജോസ് പാറേക്കാടിന്റെ മാതാവ് അന്നക്കുട്ടി ജോസഫ് (80) അന്തരിച്ചു. സംസ്‌കാരച്ചടങ്ങുകള്‍ 21ന് (തിങ്കള്‍) രണ്ട് മണിക്ക് പൂവരണിയിലുള്ള സ്വവസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ പൂവരണി തിരുഹൃദയ ദേവാലയത്തിലെ കുടുംബക്കലറയില്‍ സംസ്‌കരിക്കും. ഭര്‍ത്താവ് പാറേക്കാട്ട് ചാണ്ടി ജോസഫ്.
മറ്റു മക്കള്‍: ജാന്‍സി ജയിംസ് (ഞാവള്ളില്‍ പുത്തന്‍പുരയില്‍, കരൂര്‍, പാലാ), ജെസ്സി ജോസ് (പുളിയ്ക്കല്‍, പ്ലാശനാല്‍), ജയ്‌സണ്‍ ജോസ് (പാറേക്കാട്ട്, പൂവരണി), ജോളി ജിഫി (പൊന്നാട്ട്, വഴിത്തല),സിസ്റ്റര്‍ അല്‍ഫോണ്‍സ ജോസ്‌സിഎംസി സുപ്പീരിയര്‍ (വെള്ളികുളം), ജോജി ജോസ് (കുവൈറ്റ്), ഫാ എമ്മാനുവേല്‍ പാറേക്കാട്ട്
മരുമക്കള്‍: അന്തരിച്ച ജയിംസ് കുട്ടി കുര്യന്‍ ഞാവള്ളി (പുത്തന്‍പുരയില്‍, കരൂര്‍), ജോസ് പുളിയ്ക്കല്‍ (പ്ലാശനാല്‍), ഷീബാ ജയ്‌സണ്‍ (ചുമപ്പുങ്കല്‍, ഭരണങ്ങാനം), ജിഫി ജോസഫ് (പൊന്നാട്ട്, വഴിത്തല), സീമാ ജോസ് (മണ്ണിശേരില്‍, എടത്വ), ജോസീനാ ജോജി മണിയങ്ങാട്ട് (മണലുങ്കല്‍).