എസ്.എസ്.എല്‍.സി പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാം

Kerala Latest News

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സേ പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. സ്‌കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെ രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിതെന്നും മന്ത്രി പറഞ്ഞു. 99.47 % വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പരീക്ഷ എഴുതിയത് 4,21,887 പേരാണ്. അതില്‍ 4,19651 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.

കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത്. 99.85 ശതമാനം പേരും അവിടെ വിജയിച്ചു. പാലാ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത്. 99.97 ശതമാനം വിദ്യാര്‍ത്ഥികള്‍. വയനാട്ടില്‍ ആണ് കുറവ് (98.13) വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *