അര്‍ജുന്‍ ആയങ്കിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

Kerala Latest News

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും മാസത്തില്‍ രണ്ട തവണ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമാണ് വ്യവസ്ഥ.

ജൂണ്‍ 28 നാണ് അജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 60 ദിവസത്തിലേറെയായി കസ്റ്റഡിയിലാണെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും അര്‍ജ്ജുന്‍ കോടതിയില്‍ വാദിച്ചിരുന്നു. കൂടുതല്‍ തെളിവുകളൊന്നും തനിക്കെതിരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഇനിയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പ്രതിയുടെ വാദം.

അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ ഫോണ്‍ വിളിയില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങിയിരുന്നു. ഫോണ്‍ വിശദാംശങ്ങള്‍ തേടി കസ്റ്റംസ് ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു.

കൊടി സുനിയില്‍ നിന്ന് പിടിച്ചെടുത്ത ഫോണ്‍, സിം കാര്‍ഡ് എന്നിവയുടെ നമ്പര്‍ അടക്കമുള്ള വിവരങ്ങളാണ് കസ്റ്റംസ് തേടിയത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ കൊടി സുനി ഇടപെടുന്നതായാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *