എന്തുകൊണ്ട് രാജ്യത്ത് വാക്‌സിന് രണ്ടു വില? കേന്ദ്രത്തോട് ചോദ്യങ്ങള്‍ കടുപ്പിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിലയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. വാക്‌സിന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും എന്തുകൊണ്ടാണ് രണ്ടു വിലയെന്നും എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണിതെന്നും സുപ്രീംകോടതി ചോദിച്ചു.

Continue Reading

യു.പിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

ലക്‌നോ: ഓക്‌സിജന്‍ പ്ലാന്റില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ പങ്കി ഗ്യാസ് പ്ലാന്റിലാണ് അപകടം നടന്നത്. മുറാദ് അലി എന്ന ജീവനക്കാരനാണ് മരിച്ചത്. പ്ലാന്റ് സൂപ്പര്‍വൈസര്‍ അജയ്, റോയല്‍ ഹോസ്പിറ്റല്‍ ജീവനക്കാരന്‍ ഹരി ഓം എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഡല്‍ഹിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവച്ച് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ രണ്ടു പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരിന്നു. ഡല്‍ഹിയിലെ പഞ്ചാബി ബാഗില്‍ നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്. വികാസ്പുരി സ്വദേശി ശ്രേയ് ഒ്രബേ(30), ഷാലിമാര്‍ […]

Continue Reading

അഴിമതി ഭരണം അവസാനിപ്പിച്ച് എല്‍.ഡി.എഫിനെ ജനങ്ങള്‍ തൂത്തെറിയും; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതു പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും സര്‍വേഫലങ്ങള്‍ ജനവികാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ തെരഞ്ഞെടുപ്പുകളിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് എതിരായാണ് വരാറുള്ളത്. എക്സിറ്റ് പോള്‍, സര്‍വേ ഫലങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രതിഫലപ്പിക്കുന്നവയല്ല. കേരളത്തിലെ ജനങ്ങളില്‍ യുഡിഎഫിന് പൂര്‍ണ വിശ്വാസമുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ എക്സിറ്റ് റിസള്‍ട്ടാണ് വരാന്‍ പോകുന്നത്. അഴിമതി ഭരണം അവസാനിപ്പിച്ച് […]

Continue Reading

തിരുവനന്തപുരത്ത് കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ കാ​ല് വെ​ട്ടി മാ​റ്റി​യ സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ്രീകാര്യത്ത് കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ കാ​ല് വെ​ട്ടി മാ​റ്റി​യ സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. സു​മേ​ഷ്, മ​നോ​ജ്, ബി​നു, അ​ന​ന്തു എ​ന്നി​വ​രെ​യാ​ണ് ശ്രീ​കാ​ര്യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വും പോ​ലീ​സ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആ​ർ​എ​സ്എ​സ് നേ​താ​വ് ക​ല്ല​പ്പ​ള്ളി രാ​ജേ​ഷ് വ​ധ​ക്കേ​സി​ലെ നാ​ലാം പ്ര​തി എ​ബി​യു​ടെ കാ​ലാ​ണ് കഴിഞ്ഞ ദിവസം പ്ര​തി​ക​ൾ വെ​ട്ടി​ മാറ്റിയത്.

Continue Reading

കൊവിഡ്; രാജ്യവ്യാപക നിയന്ത്രണങ്ങള്‍ ആലോചിക്കണമെന്ന് ഉന്നതാധികാര സമിതി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യ വ്യാപക നിയന്ത്രണങ്ങള്‍ ആലോചിക്കണം എന്ന് നിര്‍ദേശം. നീതി ആയോഗ് അംഗം ഡോ. വി.കെ.പോള്‍ അടങ്ങിയ ഉന്നതാധികാര സമിതിയുടെതാണ് നിര്‍ദേശം. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ ആഴ്ചകള്‍ വേണ്ടി വരും. കൂടുതല്‍ അതിതീവ്ര വ്യാപനത്തിന് സാധ്യതയുണ്ട്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചില്ലെങ്കില്‍ പ്രതിദിന കണക്കുകള്‍ കുറയില്ല. കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ എര്‍പ്പെടുത്തെണ്ടതാണ് സാഹചര്യമെന്നും സമിതി. അതേസമയം രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ ഉള്ള അവസാന ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ശന പ്രാദേശിക നിയന്ത്രണങ്ങളിലൂടെ സാഹചര്യങ്ങള്‍ നിയന്ത്രണ […]

Continue Reading

വോട്ടെണ്ണലിന് 633 ഹാളുകള്‍; ഒരുക്കങ്ങള്‍ പൂര്‍ണം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതില്‍ 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണം. ഇ.വി.എം/വി.വി.പാറ്റ് സൂക്ഷിക്കാന്‍ ഇത്തവണ പൊതുതിരഞ്ഞെടുപ്പിനായി 140 ഉം ഉപ തിരഞ്ഞെടുപ്പിനായി ഏഴു സ്ട്രോംഗ് റൂമുകളുമാണുള്ളത്. 49 സി.എ.പി.എഫ് കമ്പനികളാണ് സ്ട്രോംഗ് റൂമുകളുടെ സുരക്ഷ ഒരുക്കുന്നത്. ഇതിനൊപ്പം സ്റ്റേറ്റ് ആംഡ് പൊലീസ് […]

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടെ 3,86,452 പേര്‍ക്ക് രോഗബാധ; 3,498 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂന്നരലക്ഷത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് രോഗികള്‍. ഇന്നലെ 3,86,452 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,87,62,976 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 3498 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 2,08,330 ആയി ഉയര്‍ന്നു. നിലവില്‍ 31,70,228 പേരാണ് ചികിത്സയില്‍ കഴിയുന്നത്. പുതുതായി 2,97,540 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]

Continue Reading

നാട്ടുകാരില്‍ നിന്നു പിരിച്ച കോടികളുമായി കൊല്ലത്തെ ജ്വല്ലറി ഉടമ മുങ്ങി

കൊല്ലം: നാട്ടുകാരില്‍ നിന്നു പിരിച്ചെടുത്ത കോടികളുമായി കൊല്ലം പുനലൂരിലെ ജ്വല്ലറി ഉടമ മുങ്ങി. പവിത്രം ജ്വല്ലേഴ്‌സ് ഉടമ ടി. സാമുവേലാണ് നാട്ടുകാരുടെ പണവുമായി മുങ്ങിയത്. സംഭവത്തില്‍ നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചതായി പുനലൂര്‍ പോലീസ് അറിയിച്ചു. ഒരാഴ്ച്ചയിലധികമായി പവിത്രം ജ്വല്ലേഴ്‌സ് അടഞ്ഞു കിടക്കുകയാണ്. സ്വര്‍ണച്ചിട്ടി, നിക്ഷേപം എന്നീ ഇനങ്ങളില്‍ അന്‍പതോളം ആളുകളില്‍ നിന്നു ടി.സാമുവല്‍ എന്ന സാബു കോടികള്‍ പിരിച്ചെടുത്തു എന്നാണു റിപ്പോര്‍ട്ട്. കൂടിയ പലിശയ്ക്കാണ് നാട്ടുകാരില്‍ നിന്ന് വന്‍തുകകള്‍ പ്രതി നിക്ഷേപമായി സ്വീകരിച്ചത്. […]

Continue Reading

കൊവിഡ് വ്യാപനം രൂക്ഷം; കൊച്ചി മെട്രോയുടെ സമയത്തില്‍ ക്രമീകരണം

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊച്ചി മെട്രോയുടെ സമയത്തിലും ക്രമീകരണം. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇനി രാവിലെ 8 മണി മുതലാകും മെട്രോ സര്‍വ്വീസ് ആരംഭിക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ 6 മണി മുതല്‍ 10 മണി വരെയും സര്‍വ്വീസ് നടത്തും. എന്നാല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പീക്ക് ടൈമില്‍ 10 മിനിറ്റും അതല്ലാത്ത സമയത്ത് 14 മിനിറ്റും ഇടവിട്ടാകും സര്‍വ്വീസ്. ശനി,ഞായര്‍ ദിവസങ്ങളില്‍ പീക് ടൈമിലും സാധാരണ […]

Continue Reading