പതിനെട്ട് കഴിഞ്ഞവര്‍ക്കും കൊവിഡ് വാക്‌സിനായി ശനിയാഴ്ച രജിസ്റ്റര്‍ ചെയ്യാം

ന്യൂഡല്‍ഹി: പതിനെട്ടുവയസ് കഴിഞ്ഞവര്‍ക്കും കൊവിഡ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം. ശനിയാഴ്ച മുതല്‍ 18 കഴിഞ്ഞവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്രം അറിയിച്ചു. കോവിന്‍ സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കോവിന്‍ സൈറ്റില്‍ ഇതിനുള്ള സൗകര്യം ലഭ്യമായിത്തുടങ്ങും. മെയ് മാസം ഒന്ന് മുതലാണ് 18 വയസ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങുക. നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് കൊവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കി വരുന്നത്.

Continue Reading

വാക്‌സിനേഷന്‍ ക്യാമ്പുകള്‍ കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് ഐ.എം.എ

തിരുവനന്തപുരം: വാക്‌സിനേഷന്‍ ക്യാമ്പുകള്‍ കൊവിഡ് രോഗവ്യാപനത്തിന് കാരണമായെക്കാമെന്ന് ഐഎംഎ. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ ശ്രദ്ധക്കുറവാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണമായതെന്നും സംഘടന കുറ്റപ്പെടുത്തി. വോട്ടെണ്ണല്‍ ദിനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണം. ഈ ദിവസം കര്‍ഫ്യൂ പ്രഖ്യാപിക്കണം. രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും കൂടുതലെന്നും ഐ.എം.എ ഭാരവാഹികള്‍ പറഞ്ഞു. മെഡിക്കല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടാ കോള്‍ പാലിച്ച് പരീക്ഷ നടത്തണം. പരീക്ഷ നീട്ടി വച്ചാല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ അഭാവം ഉണ്ടാകും. ഇത് പ്രതിസന്ധിയുണ്ടാക്കുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

Continue Reading

സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. പവന് 400 രൂപ കൂടി 36,280 ആയി. ഗ്രാം വില 25 രൂപ കൂടി 4510 ആയി. ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. വില 36,000ന് മുകളില് പോവുന്നത് ആഴ്ചകള്ക്കു ശേഷമാണ്. ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത്. 33,320. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന വില കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു. 16ന് 35000 കടന്ന വില ഒരാഴ്ച കൊണ്ടാണ് 36,000ന് […]

Continue Reading

പി ജയരാജനെ അപായപ്പെടുത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

തിരുവനന്തപുരം: സിപിഎം നേതാവ് പി ജയരാജനുനേരെ അപായശ്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ത്തന്നെ ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നാലെ അപായഭീഷണി കൂടിയെന്നാണ് മുന്നറിയിപ്പ്. തുടര്‍ന്ന് പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജയരാജനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വന്നതോടെ യാത്രയ്ക്ക് കരുതല്‍ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ജയരാജനെ അറിയിക്കുകയും ചെയ്തിരുന്നു. ജയരാജന് കൂടുതല്‍ പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഉത്തരമേഖലാ ഐ.ജി. അശോക് യാദവ് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം അതു […]

Continue Reading

ശനി, ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍; വിവാഹം, ഗൃഹപ്രവേശം ആകാമോ?

തിരുവനന്തപുരം: അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് അനുമതി അവശ്യ സര്‍വീസുകള്‍ക്കു മാത്രം. എല്ലാ യാത്രകളും തടസപ്പെടുത്തി ലോക്ക്ഡൗണ്‍ അന്തരീക്ഷം സൃഷ്ടിക്കില്ല. കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ നടത്താം, എന്നാല്‍ 75 പേരെയേ പങ്കെടുപ്പിക്കാവൂ. 24ന് സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് അവധിയായിരിക്കും. എന്നാല്‍ ആ ദിവസം നടക്കേണ്ട ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാറ്റമില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ മുഖേന മാത്രം കല്‍സുകള്‍ നടത്തണം. ട്യൂഷന്‍ ക്ലാസുകളും സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവയ്ക്കണം. […]

Continue Reading

കൊവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ മൂന്നേകാല്‍ ലക്ഷം പേര്‍ക്ക് രോഗബാധ, 2104 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,14,835 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 2104 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,78,841 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,59,30,965 ആയി. ഇതില്‍ 1,34,54,880 പേരാണ് രോഗമുക്തി നേടിയത്. മരണം ഇതുവരെ 1,84,657. 22,91,428 പേരാണ് നിലവില്‍ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ 13,23,30,644 പേര്‍ക്കു വാക്സിന്‍ നല്‍കി. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന […]

Continue Reading

സരിത എസ് നായര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായര്‍ അറസ്റ്റില്‍. കോഴിക്കോട് പോലീസാണ് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതാണ് അറസ്റ്റിന് കാരണം.

Continue Reading

സംസ്ഥാനത്ത് 22414 ‍പേർക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22414 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.22 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.ഇതോടെ ആകെ മരണം 5000 ആയി. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. […]

Continue Reading

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 6355 കേസുകള്‍

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6355 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1251 പേരാണ്. 48 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 26865 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 2117, 226, 4 തിരുവനന്തപുരം റൂറല്‍ – 322, 192, 0 കൊല്ലം സിറ്റി – 2510, 292, 2 കൊല്ലം റൂറല്‍ […]

Continue Reading

കൊവിഡ് വ്യാപനം; പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

മാഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതുച്ചേരിയില്‍ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി 10 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോക്ഡൗണും പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് രാത്രികാല കര്‍ഫ്യൂ. രാത്രി 10 മുന്‍പ് കടകള്‍ എല്ലാം അടയ്ക്കണം. ഹോട്ടലുകള്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാം. 10 വരെ ഹോംഡലിവറി അനുവദിക്കും.

Continue Reading