സ്വര്‍ണ വില വര്‍ധിച്ചു

Kerala Latest News

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. പവന് 400 രൂപ കൂടി 36,280 ആയി. ഗ്രാം വില 25 രൂപ കൂടി 4510 ആയി. ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. വില 36,000ന് മുകളില് പോവുന്നത് ആഴ്ചകള്ക്കു ശേഷമാണ്.

ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത്. 33,320. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന വില കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു.

16ന് 35000 കടന്ന വില ഒരാഴ്ച കൊണ്ടാണ് 36,000ന് മുകളില് എത്തിയത്. കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് രാജ്യാന്തര സമ്ബദ് വിപിണിയിലുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *