എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ജൂണ്‍ ആദ്യവാരം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മൂല്യ നിര്‍ണയം മെയ് 14 മുതല്‍ 29 വരെ നടക്കും. പ്ലസ് ടു ഫലം ജൂണ്‍ 20 ന് അകം പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം മെയ് 5 മുതല്‍ ജൂണ്‍ 10 വരെയാണ്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 28 മുതല്‍ മെയ് 15 വരെ നടക്കും.

Continue Reading

തിരുവനന്തപുരത്ത് കാര്‍ തടഞ്ഞ് മുളകുപൊടിയെറിഞ്ഞ് ജുവല്ലറി ഉടമയില്‍ നിന്ന് നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരം: പള്ളിപ്പുറത്ത് ജുവല്ലറി ഉടമയെ ആക്രമിച്ച് നൂറു പവനോളം സ്വര്‍ണം കവര്‍ന്നു. തിരുവനന്തപുരം ദേശീയപാതയില്‍ പള്ളിപ്പുറത്തുവച്ച് ഇന്നലെ രാത്രിയാണ് കാര്‍ തടഞ്ഞുനിര്‍ത്തി മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച ശേഷം അക്രമി സംഘം കവര്‍ച്ച നടത്തിയത്. സ്വര്‍ണ ഉരുപ്പടികള്‍ നിര്‍മിച്ച് ആഭരണക്കടകള്‍ക്കു നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെ(47)യും ഡ്രൈവര്‍ അരുണിനെയുമാണ് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ അജ്ഞാതസംഘം ആക്രമിച്ചത്. രണ്ട് കാറുകളിലായെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. കാര്‍ കുറുകെയിട്ട് വെട്ടുകത്തി വച്ച് ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടിയെറിയുകയായിരുന്നു. തടയാന്‍ ശ്രമിച്ച സമ്പത്തിനെ അക്രമിസംഘം […]

Continue Reading

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 1.45 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഗണ്യമായി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പോസിറ്റീവ് കേസുകളും 794 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 10,46,631 ആയി. രോഗമുക്തി നിരക്ക് 91 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്രയില്‍ ഇന്നുമുതല്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഇന്ന് രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 7 മണി വരെയാണ് ലോക്ക്ഡൗണ്‍. തമിഴ്നാടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള എല്ലാവരും അടുത്ത രണ്ടാഴ്ചക്കകം […]

Continue Reading

ബന്ധുനിയമനം; കെ.ടി. ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത

തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും ലോകായുക്ത. ബന്ധുനിയമനത്തില്‍ ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. മുഖ്യമന്ത്രി തുടര്‍നടപടിയെടുക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു. ജലീല്‍ ബന്ധു അദീബിനെ ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ നിയമിച്ചത് ചട്ടലംഘനമാണെന്നും ജസ്റ്റീസുമാരായ സിറിയക് ജോസഫ്, ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ കണ്ടെത്തി. ജലീലിനെതിരായ ആരോപണം പൂര്‍ണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍ഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 […]

Continue Reading

തപാല്‍ വോട്ടിലും ഇരട്ടിപ്പ്; ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല

തിരുവനന്തപുരം: തപാല്‍ വോട്ടിലും ക്രമക്കേടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് ജോലിക്കുണ്ടായിരുന്ന മൂന്നര ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ശേഷവും അവര്‍ക്ക് തപാല്‍ വോട്ടിന് അവസരം ലഭിക്കുന്ന സ്ഥിതിയുണ്ട്. പലരുടെയും വീട്, ഓഫീസ് മേല്‍വിലാസങ്ങളിലേക്കാണ് തപാല്‍ വോട്ട് വരുന്നത്. ഇവരെല്ലാം വോട്ട് രേഖപ്പെടുത്തിയാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖമൂലം പരാതി നല്‍കിയിട്ടുണ്ടെന്നും പരിശോധിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് […]

Continue Reading

പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാം; സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റീസ് ആര്‍.എഫ്. നരിമാന്‍, ബി.ആര്‍. ഗവായ്, ഹൃഷികേശ് റോയ് എന്നിവരടഞ്ഞിയ ബെഞ്ച് വിധി പറഞ്ഞത്. 18 വയസിന് മുകളില്‍ പ്രായമുള്ള ഒരാളെ, അവര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ അനുവദിക്കാതിരിക്കാന്‍ ഒരു കാരണമില്ലെന്നും ബെഞ്ച് സൂചിപ്പിച്ചു. ഇത്തരം ഹര്‍ജികള്‍ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമുള്ളതാണെന്നും കോടതി പരാമര്‍ശിച്ചു. ഹര്‍ജിക്കാരന് പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കി. കോടതി […]

Continue Reading

കമല്‍ ഹാസന്‍ മാധ്യമപ്രവര്‍ത്തകനെ അടിക്കാന്‍ ശ്രമിച്ചതായി ആരോപണം

ചെന്നൈ: നടന്‍ കമല്‍ ഹാസന്‍ വോട്ടെടുപ്പു ദിവസം മാധ്യമപ്രവര്‍ത്തകനെ അടിക്കാന്‍ ശ്രമിച്ചതായി ആരോപണം. മക്കള്‍ നീതി മയ്യം നേതാവും കോയമ്പത്തൂര്‍ സൗത്ത് മണ്ഡലം സ്ഥാനാര്‍ഥിയുമാണ് നടന്‍. കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. പോളിങ് ബൂത്തില്‍ കമല്‍ എത്തിയപ്പോള്‍ വിഡിയോ എടുക്കാന്‍ ശ്രമിച്ച സണ്‍ ടിവി റിപ്പോര്‍ട്ടര്‍ മോഹനനെ ഊന്നുവടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. അദ്ദേഹം, വടി ഉയര്‍ത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും ഇതില്‍ റിപ്പോര്‍ട്ടറെ കാണുന്നില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. കാലിനു ശസ്ത്രക്രിയ കഴിഞ്ഞതിനാലാണു കമല്‍ […]

Continue Reading

ഇന്ത്യന്‍ ദമ്പതികള്‍ യു.എസില്‍ മരിച്ച നിലയില്‍; യുവതി ഏഴുമാസം ഗര്‍ഭിണി

മുംബൈ: ഇന്ത്യന്‍ ദമ്പതികളെ യു.എസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ ബാലാജി ഭരത് രുദ്രാവാര്‍ (32) ഭാര്യ ആരതി ബാലാജി രുദ്രാവാര്‍ (30) എന്നിവരെയാണ് ന്യൂ ജഴ്സിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആരതി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ഇവരുടെ നാല് വയസുകാരിയായ മകള്‍ ബാല്‍കണിയിലിരുന്ന് കരയുന്നത് കണ്ട് എത്തിയ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മുംബൈയിലെ അംബജോഗായില്‍ ഐടി ഉദ്യോഗസ്ഥനായ ബാലാജി രുദ്രവാര്‍ 2015 ലാണ് യുഎസില്‍ എത്തിയത്. […]

Continue Reading

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി ഇറക്കി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി ഇറക്കി. തീപിടിക്കുമെന്ന കാര്‍ഗോ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനം ഇറക്കിയത്. കരിപ്പൂരില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന ഉടന്‍ അപായമണി മുഴങ്ങി. ഇന്ന് രാവിലെയാണ് സംഭവം. വിമാനം പറന്നുയര്‍ന്ന ഉടന്‍ അപായമണി മുഴങ്ങുകയും അടിയന്തര നടപടി സ്വീകരിക്കുകയുമായിരുന്നു. കോഴിക്കോട്-കുവൈറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസാണ് ഇറക്കിയത്. തുടര്‍ നടപടി സ്വീകരിച്ചുവരികയാണ്.

Continue Reading