രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പോസിറ്റീവ് കേസുകളും 188 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരെയും സമ്പര്‍ക്ക പട്ടികയിലുള്ളവരെയും കണ്ടെത്തുന്നതിലും പരിശോധിക്കുന്നതിലുമുള്ള അലംഭാവമാണ് സംസ്ഥാനത്ത് രണ്ടാം ഘട്ട രോഗവ്യാപനത്തിന് കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്നലെ മഹാരാഷ്ട്രയില്‍ 17,864 പോസിറ്റീവ് കേസുകളും 87 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കേരളത്തിനെ പഞ്ചാബ് മറികടന്നു. പഞ്ചാബില്‍ 1,818 പോസിറ്റീവ് കേസുകളും 27 […]

Continue Reading

ബി.ജെ.പി എം.പി വീടിനുള്ളില്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പി എം.പി രാം സ്വരൂപ് ശര്‍മയെ (62) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഡല്‍ഹി നോര്‍ത്ത് അവന്യൂവിലെ ശര്‍മയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ശര്‍മയുടെ മരണത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചേരാനിരുന്ന ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം മാറ്റിവച്ചു. ഹിമാചല്‍ പ്രദേശിലെ മാന്‍ഡി സ്വദേശിയാണ് ശര്‍മ. 2014 ല്‍ ലോക്‌സഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു.2019 ല്‍ വീണ്ടും മാന്‍ഡിയില്‍നിന്നും എംപിയായി. ഭാര്യക്കും മൂന്നു മക്കള്‍ക്കും ഒപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.

Continue Reading

പി.സി തോമസ് എന്‍.ഡി.എ വിട്ടു; ജോസഫ് ഗ്രൂപ്പുമായുള്ള ലയനം ഇന്ന്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്ന നടപടിയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് എന്‍.ഡി.എ വിട്ടു. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെല്ലാം ഒറ്റചിഹ്നം തന്നെ ലഭിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രജിസ്‌ട്രേഷനുള്ള ചെറുപാര്‍ട്ടിയില്‍ ലയിക്കാന്‍ നടത്തിയ നീക്കത്തിന്റെ കൂടി ഭാഗമാണ് തോമസിന്റെ നടപടി. പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ജോസഫ് ഗ്രൂപ്പ് ലയിക്കുമെന്നാണ് വിവരം. ലയനം ഇന്ന് കടുത്തുരുത്തിയില്‍ വച്ച് നടക്കും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നു പി.ജെ. ജോസഫിന്റെ നിര്‍ദേശ പ്രകാരം രണ്ടു […]

Continue Reading

കേരളത്തില്‍ ഇന്ന് 1970 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസര്‍ഗോഡ് 78, പാലക്കാട് 69, വയനാട് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (99), […]

Continue Reading

വടകരയില്‍ കെ.കെ രമ തന്നെ മത്സരിക്കും

വടകര: വടകരയില്‍ ആര്‍.എം.പി നേതാവ് കെ.കെ. രമ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കും. കെ.കെ രമ മത്സരിക്കുമെന്ന് ആര്‍എംപി നേതാവ് എന്‍ വേണു പ്രതികരിച്ചു. രമ മത്സരിച്ചില്ലെങ്കില്‍ വടകര സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് യുഡിഎഫ് നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെയാണ് കമ്മിറ്റി കൂടി കെ.കെ രമയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. അതേസമയം, വടകരയില്‍ ഇടതു മുന്നണിയെ നേരിടുന്ന കെ.കെ രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ദിവസങ്ങളോളം നീണ്ട് നിന്ന അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനുമൊടുവിലാണ് […]

Continue Reading

തൃശൂരില്‍ മകന്‍ പിതാവിനെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

തൃശൂര്‍: ചുറ്റികകൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. പുറ്റേക്കര ചിറ്റിലപ്പള്ളി വീട്ടില്‍ തോമസ് (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ഷിജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് വിശദീകരണം. മകനും പിതാവും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

പി.സി. ചാക്കോ എന്‍സിപിയിലേക്ക്; ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തും

തൃശൂര്‍: കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് പി.സി ചാക്കോ ഇടതുപക്ഷത്തേക്കെന്ന് റിപ്പോർട്ട്. അദ്ദേഹം എന്‍സിപിയുടെ ഭാഗമായേക്കുമെന്നും, ദേശീയ നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നുമാണ് വിവരം. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് ചാക്കോ പാർട്ടി വിടുന്നതായി അറിയിച്ചത്. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച ശേഷമായിരുന്നു രാജി.

Continue Reading

കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് ഹൈക്കമാൻഡ്; വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാർ മത്സരിച്ചേക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കൂടുതല്‍ സ്ത്രീകള്‍ വേണമെന്ന ഹൈക്കമാൻഡ് നിർദ്ദേശത്തിന് പിന്നാലെ വട്ടിയൂര്‍ക്കാവില്‍ വനിതാ സ്ഥാനാര്‍ത്ഥി മത്സരിച്ചേക്കുമെന്ന് സൂചന.ഇനി പ്രഖ്യാപിക്കാനിരിക്കുന്ന സീറ്റുകളിലേക്ക് കോണ്‍ഗ്രസ് സ്ത്രീകളെ പരിഗണിക്കണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വട്ടിയൂര്‍ക്കാവിലേക്ക് ജ്യോതി വിജയകുമാറിന്റെ പേരാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ജ്യോതിയുടെ പൊതുപ്രവര്‍ത്തന മികവും രാഹുല്‍ ഗാന്ധിയുടെ പരിഭാഷക എന്ന നിലയിലുള്ള ശ്രദ്ധയും വോട്ടായി മാറുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

Continue Reading

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കരിപ്പൂരില്‍ വീണ്ടും സ്വര്‍വേട്ട. നാല് യാത്രക്കാരില്‍ നിന്നായി രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി. 19 ലക്ഷത്തിന്റെ സൗദി റിയാലും കരിപ്പൂരില്‍ നിന്ന് പിടിച്ചെടുത്തു. ഒരുകോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് കരിപ്പൂരില്‍ നിന്ന് പിടികൂടിയത്. ക്യാപ്സ്യൂള്‍ രൂപത്തിലെത്തിച്ച് സ്വര്‍ണവും പിടികൂടിയിട്ടുണ്ട്.

Continue Reading

കൊവിഡ് വ്യാപനം അതിരൂക്ഷം; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചതായി റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച (മാർച്ച്-17) ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിദിനം 20000ലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകള്‍ അടച്ചിടാനുള്ള ആലോചനയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ […]

Continue Reading