ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ക്ഷേമ പദ്ധതികള്‍ക്ക് ഒപ്പം വികസന തുടര്‍ച്ചയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനമാകും പ്രകടന പത്രികയിലുണ്ടാവുക. പ്രകട പത്രിക തയാറാക്കുന്നതിനായി നിയോഗിച്ച സമിതിയുടെ യോഗം ഇന്ന് രാവിലെ 10 മണിക്ക് എകെജി സെന്ററില്‍ ചേരും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഇടത് മുന്നണി തെരഞ്ഞടുപ്പിനെ നേരിടുക. അതിനാല്‍ തന്നെ ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രഖ്യാപനമായിരിക്കും ഉണ്ടാവുക. സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയുണ്ടാകുമെന്നതാകും പ്രധാന വാഗ്ദാനം. അടിസ്ഥാന സൗകര്യങ്ങളുടേതില്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം 116, കണ്ണൂര്‍ 74, ആലപ്പുഴ 70, തൃശൂര്‍ 70, കോട്ടയം 68, പാലക്കാട് 50, പത്തനംതിട്ട 42, കാസര്‍ഗോഡ് 29, ഇടുക്കി 25, വയനാട് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 […]

Continue Reading

വടകര സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തു

കോഴിക്കോട്: വടകര സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍. ആര്‍.എം.പി നേതാവ് കെ.കെ. രമ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാലാണ് സീറ്റ് തിരിച്ചെടുക്കുന്നത്. ധര്‍മടത്ത് ശക്തമായ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഹസന്‍ പറഞ്ഞു. കെ.കെ. രമ മത്സരിക്കണം എന്ന അഭ്യര്‍ഥനയോടെയാണ് വടകര സീറ്റ് ആര്‍എംപിക്ക് നല്‍കിയത്. രമ മത്സരിക്കുന്നില്ല എന്ന് അറിയിച്ച സ്ഥിതിക്ക് വടകരയില്‍ യുഡിഎഫിന്റെ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തും. ധര്‍മടം സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് വേണ്ട എന്ന് അറിയിച്ച സാഹചര്യത്തിലും അവിടെയും കോണ്‍ഗ്രസ് […]

Continue Reading

ലതികാ സുഭാഷ് എ.ഐ.സി.സി അംഗത്വം രാജിവച്ചു

കോട്ടയം: സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം ലഭിക്കാതിരുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എ.ഐ.സി.സി അംഗത്വവും രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് രാജിക്കത്തില്‍ ലതിക വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഞായറാഴ്ച മുല്ലപ്പള്ളി പ്രഖ്യാപിച്ചതിന് പിന്നാലെ കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികയുടെ നടപടി വന്‍ വാര്‍ത്തായായിരുന്നു. പിന്നാലെ അവര്‍ മഹിളാ കോണ്‍ഗ്രസ് അധക്ഷ സ്ഥാനം രാജിവച്ചിരുന്നു. ഏറ്റുമാനൂര്‍ സീറ്റില്‍ മത്സരിക്കാന്‍ […]

Continue Reading

‘രണ്ടില’ ജോസ് വിഭാഗത്തിന് തന്നെ; ജോസഫിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ‘രണ്ടില’ ചിഹ്നം സംബന്ധിച്ചുള്ള ജോസ് കെ മാണി, പി.ജെ ജോസഫ് തര്‍ക്കങ്ങള്‍ക്ക് അവസാനമാകുന്നു. ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സുപ്രീം കോടതിയും ശരിവച്ചു. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് ചോദ്യം ചെയ്ത് പി.ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് വിഭാഗത്തിന് നല്‍കിയതിന് പിന്നാലെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദ്യം സിംഗിള്‍ ബെഞ്ചും […]

Continue Reading

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

കണ്ണൂര്‍: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തുന്നു. കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലായി പത്തിടങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മലപ്പുറം,കണ്ണൂര്‍ ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തി. ഐഎസ്‌ഐഎസ് കേസുകളുമായി ബന്ധപ്പെടുത്തിയാണ് റെയ്‌ഡെന്നാണ് എന്‍ഐഎയുടെ വിശദീകരണം. അതേസമയം, ഭീകരവാദ ബന്ധമുണ്ടെന്ന് കരുതുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. എന്നാല്‍ ആരെയൊക്കെയാണ് അറസ്റ്റ്‌ ചെയ്തതെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതേവരെ ലഭ്യമായിട്ടില്ല. കണ്ണൂര്‍ താണയിലിലെത്തിയ എന്‍ഐഎ സംഘം പുലര്‍ച്ചെ […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് ആയിരിക്കും വരണാധികാരിയായ കണ്ണൂർ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ മുൻപാകെ പത്രിക സമർപ്പിക്കുക. പ്രകടനവും ആൾ കൂട്ടവും ഉണ്ടാകില്ല .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നാമനിർദേശ പത്രിക സമർപ്പിക്കുക. 11.30 -യോടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർക്ക് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്നും നാളെയുമായി കണ്ണൂർ ജില്ലയിലെ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും.

Continue Reading

അവശേഷിക്കുന്ന ആറു സീറ്റുകളിലേക്ക് കോൺഗ്രസ് ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും

തിരുവനന്തപുരം :അവശേഷിക്കുന്ന ആറു സീറ്റുകളിലേക്ക് കോൺഗ്രസ് ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. തർക്കം തുടരുന്ന സീറ്റുകളിൽ സംസ്ഥാന നേതൃത്വം മുന്നോട്ടു വച്ച ഫോർമുല വിലയിരുത്തിയ ശേഷം ആയിരിക്കും തീരുമാനം. വട്ടിയൂർക്കാവിൽ ശക്തനായ സ്ഥാനാർഥി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വട്ടിയൂർക്കാവ് ,കുണ്ടറ ,പട്ടാമ്പി ,തവനൂർ ,നിലംബൂർ ,കല്പറ്റ സീറ്റുകളാണ് ഇനി തീരുമാനിക്കാൻ ഉള്ളത്.

Continue Reading

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞുരാമൻ നായർ അരങ്ങ് ഒഴിഞ്ഞു

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞുരാമൻ നായർ അരങ്ങ് ഒഴിഞ്ഞു .105 വയസ്സായിരുന്നു .ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. രാജ്യം 2017 -ൽ പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കഥകളി കൂടാതെ നൃത്തത്തിലും കേരള നടനത്തിലും പ്രതിഭ ആയിരുന്നു. കോഴിക്കോട് കൊയിലാണ്ടിക്ക് അടുത്ത ചേലിയ എന്ന ഗ്രാമത്തിലായിരുന്നു ജനനം. 15 -ആം വയസ്സിലാണ് കലാപഠനം തുടങ്ങുന്നത്.

Continue Reading

ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തി

തൃശൂർ: ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തി .കാട്ടൂർ സ്വദേശി ലക്ഷ്മി ആണ് കൊല ചെയ്യപ്പെട്ടത്. കാട്ടൂർ സ്വദേശികളായ ദര്ശനും സംഘവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ലക്ഷ്മിയുടെ ഭർത്താവിന്റെ സുഹൃത്ത് കൂടിയാണ് ദർശൻ.

Continue Reading