മാർ പൗവത്തിലിന്റെ സം​​​​സ്‌​​​​കാ​​​​രം ബു​​​​ധ​​​​നാ​​​​ഴ്ച 10മണിക്ക്; പൊതുദർശനം ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ

  കോട്ടയം: ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പൗവത്തിലിന്റെ സംസ്ക്കാരച്ചടങ്ങുകൾ മാർച്ച് 22ന് നടക്കും. സംസ്ക്കാര ശുശ്രൂഷകളുടെ ഭാഗമായി ചെത്തിപ്പുഴ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം മാർച്ച് 21ന് അരമന ചാപ്പലിൽ എത്തിക്കും. അവിടെ വിശുദ്ധ കുർബാനയും സംസ്കാരകർമ്മങ്ങളുടെ ഒന്നാം ഘട്ടവും നടക്കും. തുടർന്ന് ഭൗതികശരീരം വിലാപയാത്രയായി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ കൊണ്ടുവരികയും അവിടെ പൊതുദർശനത്തിന് വയ്ക്കുകയും ചെയ്യും. തുടർന്ന് സംസ്കാരകർമ്മങ്ങൾ ബുധനാഴ്ച രാവിലെ 9. 30 ന് ആരംഭിക്കും.10 മണിക്ക് വിശുദ്ധ കുർബാനയെ […]

Continue Reading

മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി അന്തരിച്ചു

  എറണാകുളം: മുന്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി അന്തരിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തെ അഡ്വക്കറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായിരുന്നു. രോഗബാധിതനായി കൊച്ചിയിലെ വീട്ടില്‍ കഴിയവേയാണ് അന്ത്യം. 2011 മുതല്‍ 2016 വരെ അഡ്വക്കറ്റ് ജനറലായിരുന്നു. സിവില്‍, ഭരണഘടന, കമ്പനി, ക്രിമിനല്‍ നിയമശാഖകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള കെ.പി. ദണ്ഡപാണി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്നു. 1996 ഏപ്രില്‍ 11നു ഹൈക്കോടതി ജഡ്ജിയായെങ്കിലും ഗുജറാത്തിലേക്ക് സ്ഥലംമാറ്റം വന്ന പശ്ചാത്തലത്തില്‍ ജഡ്ജി പദവി ഉപേക്ഷിച്ചു.

Continue Reading

ബിജെപിയെ പിന്തുണയ്ക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ തയാറാകും; തലശേരി ബിഷപ്പിനെ പിന്തുണച്ച് പിസി ജോര്‍ജ്

  കോട്ടയം: റബര്‍ വില ഉയര്‍ത്തിയാല്‍ കേരളത്തില്‍നിന്നു ബിജെപിക്ക് എംപി ഉണ്ടാകുമെന്ന തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമെന്നു ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ്. ബഫര്‍ സോണ്‍ വിഷയത്തിലും വന്യജീവികളില്‍നിന്നുള്ള ആക്രമണം തടയുന്നതിലും കൂടി കര്‍ഷകര്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നിലകൊണ്ടാല്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ തയാറാകും. സംസ്ഥാനത്തെ കാര്‍ഷികമേഖല ഭയാനകമാംവിധം തകര്‍ന്നിട്ടും ഭരണാധികാരികള്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. ഉല്‍പ്പാദനച്ചെലവിന്റെ പകുതിപോലും വില കിട്ടാതെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. […]

Continue Reading

പ്രതിപക്ഷ പ്രതിഷേധം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി, അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇന്നും പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്നാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിക്കൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഈ മാസം 30 വരെയാണ് സഭ ചേരാന്‍ തിരുമാനിച്ചിരുന്നത്. പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം തുടരാന്‍ തിരുമാനിക്കുകയായിരുന്നു.ഇന്നലെ സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ ചില ആവശ്യങ്ങളോട് അനുകൂലമായി പ്രതകരിക്കാന്‍ ശ്രമിച്ചങ്കിലും യു ഡി എഫ് അതിന് ചെവികൊടുത്തിരുന്നില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. അതോടെ സഭക്കുള്ളില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം തിരുമാനിച്ചു.അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ […]

Continue Reading

കരയിലിരിക്കുന്ന കാര്‍ഷികയന്ത്രങ്ങളെ ‘പണിയെടുപ്പിക്കാന്‍’ കൃഷിവകുപ്പ്

പ്രീത് തോമസ്‌ കോട്ടയം: കരയിലിരിക്കുന്ന കാര്‍ഷികയന്ത്രങ്ങളെ ‘പണിയെടുപ്പിക്കാന്‍’ കൃഷിവകുപ്പ്. ഇതിനായി 280 അംഗ കര്‍മ്മസേന ഒരുങ്ങുന്നു. തകരാറിലായ സര്‍ക്കാരിന്റെ മുഴുവന്‍ കാര്‍ഷികയന്ത്രങ്ങളും അറ്റകുറ്റപണി നടത്താനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് തീരുമാനം. ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് പരിശീലനം നല്‍കി 5600 കാര്‍ഷിക ഉപകരണങ്ങളാകും അറ്റകുറ്റപണി നടത്തി പ്രവര്‍ത്തനക്ഷമമാക്കുക. ഇതിനുള്ള പരിശീലപരിപാടിക്ക് സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്റെ നേതൃത്വത്തില്‍ തുടക്കമായി. ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് പരിശീലനം ആരംഭിച്ചത്. അടുത്തഘട്ടമായി തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ ഫെബ്രുവരിയില്‍ പരിശീലന […]

Continue Reading

വൈക്കം സത്യാഹ്രത്തിന്റെ ശതാബ്ദി ആഘോഷപരിപാടികളില്‍ നിന്നും എന്‍ എസ് എസ് വിട്ടുനില്‍ക്കും

പ്രീത് തോമസ്‌ കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എന്‍ എസ് എസ് തിരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു. സംഘാടക സമിതിയില്‍ ഉള്‍ക്കൊണ്ട് ആഘോഷങ്ങളില്‍ പങ്കുചേരാനുളള സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആഘോങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ശത്ാബ്ദിയാഘോഷങ്ങളില്‍ അഭിമാനം കൊളളാനാണ് തിരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം വൈക്കത്ത് ഏപ്രില്‍ ഒന്നിന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ […]

Continue Reading

ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ഊന്നല്‍ നല്‍കി ഇന്ന് ലോക വനദിനം

പ്രീത് തോമസ്‌ കോട്ടയം: ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ വനത്തിനുള്ള പങ്ക് എന്നതാണ് ഈ വനദിനത്തിലെ സന്ദേശം. വനവും വനസമ്പത്തും സംരക്ഷിച്ച് പ്രകൃതിയിലെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് ഓരോ വനദിനവും. ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ ഉറവിടമാണ് കാടുകള്‍. ഏകദേശം 160 കോടി ജനങ്ങള്‍ ഭക്ഷണം, താമസം, ഊര്‍ജ്ജം, മരുന്ന് എന്നിവയ്ക്കായി കാടിനെ ആശ്രയിക്കുന്നുവെങ്കിലും ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന വനനശീകരണത്തിന്റെ തോത് ആശങ്കപ്പെടുത്തുന്നതാണ്. ഒരു വര്‍ഷം ശരാശരി ഒരു കോടി ഹെക്ടര്‍ വനമേഖലയാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 1990 ന് ശേഷം മാത്രം […]

Continue Reading

കെ.എം.മാണി ഫൗണ്ടേഷന് അഞ്ചുകോടി അനുവദിച്ചതില്‍ അമര്‍ഷം പുകയുന്നു

പ്രീത് തോമസ്‌ പാലാ: സംസ്ഥാന ബജറ്റില്‍ കെ.എം.മാണി ഫൗണ്ടേഷന് അഞ്ചുകോടി അനുവദിച്ചത് വിവാദത്തില്‍. സ്വകാര്യ ട്രസ്റ്റാണിതെന്നും ഇതിന് അഞ്ചുകോടി അനുവദിച്ചതിലൂടെ പാലാക്കാരെ അപമാനിക്കുകയാണെന്ന ആരോപണവുമായി മാണി.സി.കാപ്പന്‍ എം.എല്‍.എ രംഗതെത്തി. പാലാ മണ്ഡലത്തിലെ പദ്ധതികള്‍ക്ക് ആകെ എട്ടുകോടിരൂപ മാത്രം അനുവദിച്ചപ്പോഴാണ് ഫൗണ്ടേഷനുവേണ്ടി അഞ്ചുകോടി മാറ്റിവെച്ചിരിക്കുന്നതെന്നും അദേഹം കുറ്റപ്പെടുത്തി. കെ.എം.മാണിക്ക് പാലായില്‍ നിരവധി സ്മാരകങ്ങളുണ്ട്. ഒരാളെ ആദരിക്കുന്നതില്‍ തെറ്റില്ല. അതില്‍ പരാതിയുമില്ല. എന്നാല്‍ മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലം തകര്‍ന്നതുമൂലം ആ മേഖലയിലെ ജനങ്ങള്‍ മുഴുവന്‍ ഒന്നര വര്‍ഷമായി കടുത്ത […]

Continue Reading

സംസ്ഥാനത്ത് അങ്ങാടിക്കടകളിലൂടെ വിറ്റഴിക്കുന്നത് 657 ടണ്‍ പച്ചമരുന്നുകള്‍

  പ്രീത് തോമസ്‌ കോട്ടയം: സംസ്ഥാനത്ത് പ്രതിവര്‍ഷം അങ്ങാടിക്കടകളിലൂടെ വിറ്റഴിക്കുന്നത് 657 ടണ്‍ പച്ചമരുന്നുകള്‍. 13 കോടിയാണ് മേഖലയിലെ വിറ്റുവരവെന്നും സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തി. 1100 അങ്ങാടിക്കടകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 10 കടകള്‍ മാത്രമാണ് വലിയവ. 50 കടകള്‍ ഇടത്തരവും അവശേഷിക്കുന്ന 1000ത്തോളം ചെറുസ്ഥാപനങ്ങളുമാണ്. തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ കടകളെന്നും വിവരശേഖരണത്തില്‍ കണ്ടെത്തി. ഏറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളും കടകളുടെ എണ്ണത്തില്‍ മുന്നിലാണ്. കുന്തിരിക്കം, കരിങ്ങാലി, കറ്റാര്‍ വാഴ തുടങ്ങിയവയാണ് കൂടുതലായി […]

Continue Reading

ഗംഗയില്‍ താഴത്തങ്ങാടിയുടെ താളം

  പ്രീത് തോമസ്‌   കോട്ടയം: ഗംഗയുടെ ഓളപ്പരപ്പില്‍ ശിക്കാരി വള്ളങ്ങള്‍ നിറയുമ്പോള്‍ താഴത്തങ്ങാടിക്കാര്‍ കാട്ടുന്ന വഴിയിലൂടെ വാരണാസിയില്‍ ജലഘോഷയാത്ര സംഘടിപ്പിക്കാന്‍ താഴത്തങ്ങാടി സംഘം. ജനുവരി 22ന് വാരണാസിയില്‍ നടക്കുന്ന ജലറാലിക്ക് നേതൃത്വം നല്‍കുന്ന താഴത്തങ്ങാടിയില്‍ നിന്നുള്ള ഏഴംഗസംഘം. ഗംഗയിലെ മലിനീകരണം കുറക്കാന്‍ ലക്ഷ്യമിട്ട് തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കുളള ശിക്കാരി മാതൃകയിലുള്ള വള്ളങ്ങള്‍ സി.എന്‍.ജിയിലേക്ക് മാറ്റിയിരുന്നു. ഗെയിലിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഇത് പൂര്‍ത്തികരിച്ചതിന്റെ ഭാഗമായലി ഈമാസം 22ന് ബോട്ടുകളുടെ റാലി നടത്തും. ഇതിന് നേതൃത്വം നല്‍കാനാണ് താഴത്തങ്ങാടയില്‍ നിന്നുള്ള […]

Continue Reading