യുവജനങ്ങളുടെ സംഘടനായ എക്‌സ്‌പെക്‌റ്റെഷന്‍ വാക്കേഴ്‌സും World’s Largest Voluntary Blood Donors ആപ്പായ Friends2support ഉം ചേര്‍ന്നു ജൂണ്‍ 4 മുതല്‍ 14 വരെ ഒരു Blood Challenge സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ രക്തത്തിന്റെ ലഭ്യത കുറവ് നേരിടുന്ന ഈ സാഹചര്യത്തില്‍ ലോക രക്തദാന ദിനത്തോട് അനുബന്ധിച്ചു നടത്തുന്ന ഈ challenge സന്നദ്ധ രക്ത ദാതാക്കളെ സമൂഹത്തിനു നല്‍കുക എന്നതാണ് ഉദ്ദേശിക്കുന്നത്. Friends2support എന്ന ആപ്പില്‍ ഒരു സന്നദ്ധ രക്ത ദാതാവായി രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് തന്റെ സുഹൃത്തുക്കളെ വെല്ലുവിളിച്ചു രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ് challenge.
ഈ ഒരു ശ്രമത്തിനു കൈത്താങ്ങായി കേരളത്തിലെ വിവിധ കോളേജ് എന്‍. എസ്. എസ് യൂണിറ്റുകളും പങ്കുചേര്‍ന്നിട്ടുണ്ട്….യുവജനങ്ങള്‍ക്ക് രക്ത ദാനത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കി കൊടുക്കാന്‍ ഈ challenge കൊണ്ട് ഇവര്‍ക്ക് സാധിച്ചു. ഇട നിലക്കാര്‍ ഇല്ലാതെ രക്തം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കേരളത്തില്‍ എല്ലാവര്‍ക്കും ഏതു സമയവും രക്തം ലഭിക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഈ challenge
1000 ല്‍ അധികം സന്നദ്ധ രക്തദാതാക്കളെ ആണ് നല്‍കിയിരിക്കുന്നത്…..