ഈഴവ സമൂഹത്തെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചു: കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ട്‌മെന്റ്

Latest News

 

എറണാകുളം: ഈഴവ സമൂഹത്തിന്റെ പുണ്യസ്ഥലമായ ശിവഗിരിയുടെ തീര്‍ത്ഥാടക ടൂറിസം പദ്ധതിക്ക് അനുവദിച്ച 70 കോടി രൂപയുടെ പദ്ധതി മരവിപ്പിച്ചതിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രീനാരായണീയരെ ഒന്നാകെ വഞ്ചിച്ചെന്ന് കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ടുമെന്റ് സംസ്ഥാന കമ്മറ്റിയോഗം ആരോപിച്ചു. ഭൂരിപക്ഷ സമുദായത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെട്ട് കേന്ദ്ര ബി ജെ പി നേതൃത്വം കേരളത്തിലെ ഈഴവ സമുദായത്തെ വെറും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഇരകളായി മാറ്റി.

ശിവഗിരിയുടെ വികസനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ടൂറിസം പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുനരാലോചന നടത്തണം. ഇക്കാര്യത്തില്‍ കേരളത്തിലെ ബി ജെ പി നേതൃത്വം മൗനം തുടരുന്നത് ജനാധിപത്യവിശ്വാസികളായ ശ്രീനാരായീണരെ അവഹേളിക്കുന്നതിന് തുല്യമാണ്. ഈഴവരുടെ അക്കൗണ്ടില്‍ ബി ഡി ജെ എസ് പ്രതിനിധിയായി ഐ ടി ഡി സി ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്ന കെ പത്മകുമാര്‍ തല്‍സ്ഥാനം രാജിവെക്കണം. ശിവഗിരി ടൂറിസം പദ്ധതി കേന്ദ്രം റദ്ദാക്കിയ നടപടിക്കെതിരെ മൗനം തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയും അപലപനീയമാണ്. വിഷയത്തില്‍ നിസംഗത പുലര്‍ത്തുന്ന കേരള ഗവണ്‍മെന്റിന്റെയും നിലപാടുകള്‍ക്കെതിരെ ഒ ബി സി ഡിപാര്‍ട്ട് മെന്റ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജൂണ്‍ 10ന് കണ്ണാടി സമരം നടത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തില്‍ ചെയര്‍മാന്‍ അഡ്വ സുമേഷ് അച്യുതന്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ കോ- ഓഡിനേറ്റര്‍ ബാലേന്ദ്ര വഗേല, രവീന്ദ്രനായക്, ആര്‍ അജിരാജകുമാര്‍, സജീവ്, ബാബു നാസര്‍, എസ് രാജേന്ദ്രബാബു, ഷാജിദാസ്, രാജേഷ് സഹദേവ്. എമഴ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *