ശതകോടീശ്വരന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

Business India Latest News

ഓഹരിവിപണിയിലെ അതികായനും ശതകോടീശ്വരനും രാകേഷ് ജുന്‍ജുന്‍വാല (62) അന്തരിച്ചു.രാവിലെ 6.45 ഓടെ മുംബൈയിലെ കാന്‍ഡി ബ്രീച്ച് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഡ്‌നി സംബന്ധമായ രോഗങ്ങളും നിരവധി ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആഴ്ച്ചകള്‍ക്കു മുമ്പാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്.

ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിലുള്ളയാളാണ് ജുന്‍ജുന്‍വാല. 3.2 ബില്യണ്‍ അമേരിക്കന്‍ ഡോളറാണു ഇദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യന്‍ ഓഹരി നിക്ഷേപകരില്‍ പ്രധാനിയും ഓഹരി വിപണിയില്‍ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ നിക്ഷേപകനുമാണ് ജുന്‍ജുന്‍വാല. ‘ഇന്ത്യയുടെ വാറന്‍ ബഫറ്റ്’ എന്നറിയപ്പെടുന്ന ജുന്‍ജുന്‍വാലയുടെ ആസ്തി ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫോബ്സ് പട്ടിക പ്രകാരം 4,000 കോടിയിലേറെ രൂപയാണ്.

രാകേഷ് ജുന്‍ജുന്‍വാലയുടെ സ്വപ്ന പദ്ധതിയായിരുന്ന ചെലവു കുറഞ്ഞ വിമാനക്കമ്പനി ആകാശ എയര്‍ സര്‍വീസ് ആരംഭിച്ചത് ഈ മാസമാണ്. മുംബൈയില്‍നിന്നും അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സര്‍വീസ്. ഇന്‍ഗിഡോ എയര്‍ലൈന്‍സിന്റെ മുന്‍ സിഇഒ ആയ ആദിത്യ ഘോഷും ജെറ്റ് എയര്‍വേയ്സിന്റെ മുന്‍ സിഇഒ വിനയ് ദുബെയുമാണ് ജുന്‍ജുന്‍വാലയോടൊപ്പം ആകാശ എയര്‍ലൈന്‍സിന്റെ അമരത്തുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *