തമിഴ്നാട്ടില്‍ 220 കോടി രൂപയുടെ കള്ളപ്പണം പിടികൂടി
ചെന്നൈ: ആദായ നികുതി വകുപ്പ് നടത്തിയ റെയിഡില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് 220 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. പ്രമുഖ ടൈല്‍- സാനിറ്ററിവെയര്‍ നിര്‍മാതാക്കളില്‍ നിന്ന് കള്ളപ്പണം കണ്ടെത്തിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സ് (സിബിഡിടി) അറിയിച്ചു. ദക്ഷിണേന്ത്യയില്‍ തന്നെ അറിയപ്പെടുന്ന കമ്പനിയില്‍ നിന്നാണ് പണം കണ്ടെത്തിയത്. ടൈലുകളുടെയും സാനിറ്ററിവെയറുകളുടെയും നിര്‍മ്മാണത്തിലും വില്‍പ്പനയിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയില്‍ നിന്ന് റെയ്ഡിനിടെ 8.30 കോടി രൂപ പിടിച്ചെടുത്തതായി സിബിഡിടി പ്രസ്താവനയില്‍ പറഞ്ഞു. പരിശോധനയ്ക്കിടെ കണക്കില്‍പ്പെടാത്ത ചില […]
Continue Reading